കശ്മീര്‍ തീവ്രവാദ റിക്രൂട്ട്‌മെന്റ് കേസില്‍ നിര്‍ണായക വിധി ഇന്ന്

തടിയന്റവിടെ നസീര്‍ ഉള്‍പ്പെട്ട കാശ്മീര്‍ തീവ്രവാദ റിക്രൂട്ട്‌മെന്റ് കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതികളും, എന്‍ഐഎയും നല്‍കിയ അപ്പീല്‍ ഹര്‍ജികളില്‍ ഹൈക്കോടതി ഇന്ന് വിധി പറയും ജസ്റ്റിസുമാരായ വിനോദ് ചന്ദ്രന്‍, സി.ജയചന്ദ്രന്‍എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ച് ഉച്ചയ്ക്ക് 1.30 നാണ് വിധി പറയുക.
എന്‍ഐഎ കോടതിയുടെ ശിക്ഷ ചോദ്യം ചെയ്ത് തടിയന്റവിട നസീര്‍, സര്‍ഫറാസ് നവാസ്, സാബിര്‍. പി. ബുഹാരി തുടങ്ങി 13 പ്രതികളാണ് അപ്പീല്‍ നല്‍കിയിരുന്നത്. പ്രതികള്‍ക്കെതിരെ ചുമത്തിയ ചില കുറ്റങ്ങള്‍ വിചാരണക്കോടതി ഒഴിവാക്കിയത് ചോദ്യം ചെയ്തായിരുന്നു എന്‍ഐഎയുടെ അപ്പീല്‍.
നസീര്‍ അടക്കമുള്ളവരുടെ നേതൃത്വത്തില്‍ 2008ല്‍ പാക് ഭീകര സംഘടനയായ ലഷ്‌കര്‍ ഇ തയ്ബയിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്തതെന്നാണ് കേസ്. 24 പ്രതികളുണ്ടായിരുന്ന കേസില്‍ നാലുപേര്‍ അതിര്‍ത്തിയില്‍ സേനയുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. രണ്ടു പേര്‍ ഇപ്പോളും ഒളിവിലാണ്. 18 പ്രതികളില്‍ അഞ്ചുപേരെ വിചാരണക്കോടതി കുറ്റവിമുക്തരാക്കി.
കൊച്ചിയിലെ എന്‍ഐഎ വിചാരണ 2013ല്‍ മുഖ്യപ്രതി അബ്ദുല്‍ ജബ്ബാറിനു നാലു ജീവപര്യന്തവും രണ്ടു ലക്ഷം രൂപ പിഴയുമാണ് വിധിച്ചത്. സാബിര്‍ പി. ബുഹാരി, സര്‍ഫറാസ് നവാസ് എന്നിവര്‍ക്കു മൂന്നു ജീവപര്യന്തവും ഒന്നരലക്ഷം രൂപ പിഴയും വിധിച്ചു. തടിയന്റവിടെ നസീര്‍ ഉള്‍പ്പെടെ ശേഷിക്കുന്ന 10 പ്രതികള്‍ക്കും ഇരട്ട ജീവപര്യന്തവും ഒരു ലക്ഷം രൂപവീതം പിഴയുമാണ് ശിക്ഷ വിധിച്ചത്. ഈ ശിക്ഷ ചോദ്യം ചെയ്താണ് 13 പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചത്.
കശ്മീരില്‍ കൊല്ലപ്പെടുന്നതിനു മുന്‍പു മലയാളികളായ നാലു പ്രതികള്‍ കശ്മീരിലെ ഒരു ബിഎസ്എന്‍എല്‍ നമ്പരില്‍ നിന്ന് കേരളത്തിലെ പങ്കാളികളുമായി ബന്ധപ്പെട്ടിരുന്നെന്ന് എന്‍ഐഎ കണ്ടെത്തിയിരുന്നു. ബിഎസ്എന്‍എല്‍ ഉദ്യോഅഗസ്ഥനെ ഹൈക്കോടതി വിളിച്ചുവരുത്തി വിസ്തരിച്ച അപൂര്‍വ്വ നടപടിയും അപ്പീല്‍ ഹര്‍ജിയില്‍ ഉണ്ടായിരുന്നു.
Story Highlights: Kashmir verdict today in Kashmir terror recruitment case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here