‘കുറ്റാരോപിതരെ അമ്മ മാറ്റിനിര്‍ത്തണം’; സംഘടനയ്ക്കിരെ രൂക്ഷവിമര്‍ശനവുമായി രഞ്ജിനി ഹരിദാസ്

അമ്മയിലെ നിയമവ്യവസ്ഥയ്‌ക്കെതിരെ വിമര്‍ശനവുമായി രഞ്ജിനി ഹരിദാസ്. അമ്മയില്‍ അംഗമല്ലെങ്കിലും എല്ലാ കാര്യങ്ങളും അറിയുന്നുണ്ടെന്ന് രഞ്ജിന് ഹരിദാസ് ട്വന്റിഫോറിനോട് പറഞ്ഞു. കുറ്റാരോപിതരെ മാറ്റിനിര്‍ത്തണമെന്നും നിയമങ്ങള്‍ പരിഷ്‌കരിക്കണമെന്നും രഞ്ജിനി ഹരിദാസ് പറഞ്ഞു. അമ്മയിലെ അംഗങ്ങള്‍ സ്ത്രീ സംഘടനയില്‍ പോയി പരാതി പറയാന്‍ പറയുന്നവരെ മാറ്റി നിര്‍ത്തണമെന്ന് രഞ്ജിനി പറഞ്ഞു. മണിയന്‍ പിള്ള രാജുവിനെതിരെയും രഞ്ജിനി വിമര്‍ശനമുന്നയിച്ചു.
പരാതിയുണ്ടെങ്കില്‍ സ്ത്രീകളുടെ സംഘടനയില്‍ പരാതിപ്പെടണമെന്നാണ് അമ്മയുടെ വൈസ് പ്രസിഡന്റായ മണിയന്‍ പിള്ള രാജു പറഞ്ഞത്. ഇങ്ങനെ പറയുന്ന ആള്‍ സംഘടനയുടെ ഉന്നത സ്ഥാനത്തിരിക്കാന്‍ യോഗ്യനല്ല. ഇതിനെതിരെ ശക്തമായി പ്രതികരിക്കണമെന്നും രഞ്ജിനി ഹരിദാസ് ട്വന്റിഫോറിനോട് പറഞ്ഞു.
Story Highlights: ranjini haridas criticize amma
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here