Advertisement

ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ടവരെ കൊന്ന് കൊള്ളയടിച്ചു; മൂന്ന് പേർ അറസ്റ്റിൽ

May 9, 2022
Google News 1 minute Read

ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ടവരെ കൊന്ന് കൊള്ളയടിച്ച സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. ന്യൂഡൽഹിയിലെ നോയിഡയിലാണ് സംഭവം. സന്ദീപ്, ഷഹ്ന ഹുസൈൻ, സന അലി എന്നിവരാണ് പിടിയിലായത്. ലക്ഷക്കണക്കിനു രൂപയാണ് ഇവർ കൊള്ളയടിച്ചത്.

ടിൻഡർ ഉൾപ്പെടെ സമൂഹമാധ്യമ അക്കൗണ്ടുകളിൽ വ്യാജ അക്കൗണ്ടുകളുണ്ടാക്കിയ ഇവർ പണക്കാരെ മാത്രം സുഹൃത്തുക്കളാക്കാറാണ് പതിവ്. പിന്നീട്, ഇവരുമായി ചാറ്റ് ചെയ്ത് പരസ്പരം നമ്പറുകൾ കൈമാറി ബന്ധം സ്ഥാപിക്കും. സംഘത്തിലെ സ്ത്രീകളാണ് ഇതിനൊക്കെ നേതൃത്വം നൽകുക. പിന്നീട് സ്ത്രീകൾ ഇരകളുമായി നേരിട്ട് സംബന്ധിക്കും. ഇവർക്ക് കുടിക്കാൻ നൽകുന്ന പാനീയത്തിൽ മയക്കുമരുന്ന് കലർത്തും. ഇത് കുടിച്ച് ഇരകൾ ബോധരഹിതരാവുമ്പോൾ അവരുടെ പക്കൽ നിന്നുള്ള വിലപിടിച്ച വസ്തുവകകൾ അപഹരിച്ച് സംഘം രക്ഷപ്പെടും. മയക്കാൻ കലർത്തുന്ന പാനീയം ചിലരുടെ മരണത്തിലേക്കും നയിച്ചിരുന്നു.

Story Highlights: robbing killing people dating apps

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here