Advertisement

പീഡന പരാതി പിന്‍വലിച്ചില്ല; ദമ്പതികള്‍ക്ക് നേരെ ആസിഡാക്രമണം

May 10, 2022
Google News 1 minute Read
acid

ലൈംഗിക പീഡന പരാതി പിന്‍വലിക്കാത്തതിനാൽ ദമ്പതികള്‍ക്ക് നേരെ അഞ്ചംഗ സംഘത്തിന്റെ ആസിഡ്‌ ആക്രമണം. യുപിയില്‍ തിങ്കളാഴ്‌ച രാത്രിയോടെയാണ് സംഭവം. അർദ്ധരാത്രിയിൽ വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന ​ഗൃഹനാഥൻ നന്ദ്‌ഹി ലാല്‍ (42), ഭാര്യ ലക്ഷ്‌മി (40) എന്നിവര്‍ക്ക് നേരെയാണ് ആസിഡ് ആക്രമണമുണ്ടായത്. ഗുരുതരമായി പരുക്കേറ്റ ദമ്പതികളെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Read Also : കൊച്ചിയിൽ വീണ്ടും ടാറ്റൂ ആർട്ടിസ്റ്റിനെതിരെ ലൈംഗിക പീഡന പരാതി

പിലിഭിത്‌ അഗ്യാരി സ്വദേശികളായ അജയ്‌, ഛോട്ടേലാല്‍, രാമകൃഷ്‌ണ, ഗുണ്ടു, ഹരിശങ്കര്‍ എന്നിവരാണ് പ്രതികള്‍. ഇതില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്‌തു. എല്ലാ പ്രതികളെയും തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഒളിവിൽ കഴിയുന്ന രണ്ട് പേർക്കായി അന്വേഷണം നടത്തുകയാണെന്നും പൊലീസ് അറിയിച്ചു.

മകള്‍ക്കുനേരെ രാജേഷ്‌ എന്നയാൾ ലൈംഗികാതിക്രമം നടത്തിയെന്ന് നന്ദ്‌ഹി ലാലും ലക്ഷ്‌മിയും ആരോപിച്ചിരുന്നു. ഇയാള്‍ക്കെതിരെ പൊലീസിന് നൽകിയ പരാതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ആസിഡ് ആക്രമണം. രാത്രി അഞ്ചംഗ സംഘം വീട്ടില്‍ അതിക്രമിച്ചുകയറി ദമ്പതികള്‍ക്ക് നേരെ ആസിഡ്‌ ഒഴിക്കുകയായിരുന്നു.

Story Highlights: Acid attack on couples

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here