കുവൈത്തിൽ കുടുംബ വിസകൾ അനുവദിച്ചു തുടങ്ങി

കുവൈത്തിൽ പ്രവാസികൾക്ക് കുടുംബ വിസകൾ അനുവദിച്ചു തുടങ്ങി. കൊവിഡ് പ്രതിസന്ധിയെ തുടർന്ന് കഴിഞ്ഞ രണ്ട് വർഷമായി നിർത്തിവെച്ചിരുന്ന കുടുംബ വിസകളാണ് രാജ്യം മഹാമാരിയെ അതിജീവിച്ചതോടെ വീണ്ടും അനുവദിച്ചു
രാജ്യത്ത് കൊവിഡ് സംബന്ധമായി ഏർപ്പെടുത്തിയ എല്ലാ നിയന്ത്രണങ്ങളും ഈ മാസം ആദ്യം മുതൽ തന്നെ പിൻവലിച്ചിരുന്നു . ഇതോടെ പ്രവാസികൾക്ക് ഫാമിലി വിസകൾ ലഭിക്കുന്നതിനായി കുവൈത്ത് റസിഡൻസ് അഫയേഴ്‍സ് വകുപ്പിനെ സമീപിക്കാനാവും.
Read Also : തൊഴിലാളികളില്ല; കുവൈറ്റില്‍ സര്‍ക്കാരിന്റെ വികസന പദ്ധതികള്‍ വൈകുന്നു
അതേസമയം കുടുംബത്തെ രാജ്യത്തേക്ക് കൊണ്ടുവരുന്നതിന് നേരത്തെ നിലവിലുണ്ടായിരുന്ന ശമ്പളം അടക്കമുള്ള നിബന്ധനകൾ പാലിക്കണം. ഇവയ്‍ക്ക് വിധേയമായിട്ടായിരിക്കും വിസ അനുവദിക്കുക.
Story Highlights: Applications for Family visit visas received in Kuwait
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here