ഹെറോയിൻ കടത്താൻ ശ്രമം; പാക് ഡ്രോൺ വെടിവെച്ചു വീഴ്ത്തി

പഞ്ചാബിലെ അമൃത്സറിലേക്ക് ഹെറോയിൻ കടത്താൻ ശ്രമിച്ച ഡ്രോൺ അതിർത്തി സുരക്ഷസേന വെടിവെച്ചു വീഴ്ത്തി. 10 കിലോയോളം വരുന്ന ഹെറോയിനിെൻറ ഒമ്പത് പാക്കറ്റുകൾ ഡ്രോണിൽനിന്നും കണ്ടെടുത്തു. ഇതുവഴി അതിർത്തിക്കപ്പുറത്തുനിന്നുള്ള കള്ളക്കടത്താണ് തടയാൻ കഴിഞ്ഞതെന്ന് സേന ട്വീറ്റ് ചെയ്തു.
Read Also : 54 കോടിയുടെ മയക്കുമരുന്ന് വേട്ട; ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിയ അഞ്ച് യുവതികൾ പിടിയിൽ
ഹെറോയിൻ പാക്കറ്റുകൾ അടങ്ങിയ ബാഗിൽ പാകിസ്ഥാൻ അടയാളം ഉണ്ടായിരുന്നതായി അധികൃതർ അറിയിച്ചു. ഗൂഢാലോചനയും നിരോധിതവസ്തുക്കൾ എത്തിക്കേണ്ട സ്ഥലവും കണ്ടെത്താൻ അന്വേഷണം പുരോഗമിക്കുകയാണ്.
Story Highlights: BSF shoots down Pakistani drone hovering around Amritsar, 10 kg heroin recovered
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here