കാലിഫോർണിയയിൽ പഞ്ചാബി വിവാഹം, പരാതി ലഭിച്ചെത്തിയ പൊലീസ്; അവസാനം കുടുംബത്തോടൊപ്പം ചുവടുവെച്ച് ആഘോഷത്തിൽ…

ദിവസങ്ങൾ നീണ്ട ആഘോഷങ്ങൾ ചേർന്നതാണ് ഇന്ത്യൻ വിവാഹങ്ങൾ. ഡാൻസും പാട്ടും മേളവുമൊക്കെയായി ആഘോഷങ്ങൾ പൊടിപൊടിയ്ക്കും. അതിൽ തന്നെ ഓരോ സംസ്ഥാനങ്ങളിലും വിവാഹാഘോഷം വ്യത്യസ്തമാണ്. ഗുജറാത്തിയും പഞ്ചാബിയും കേരള സ്റ്റൈൽ വിവാഹവുമെല്ലാം വ്യത്യസ്തമായാണ് നടക്കുന്നത്. അതിനി ഇവിടെയാണെങ്കിലും അങ്ങ് കാലിഫോർണിയയിൽ ആണെങ്കിലും. ഇനി പറയുന്നത് സോഷ്യൽ മീഡിയയിൽ ആഘോഷമാക്കിയ സംഭവത്തെ കുറിച്ചാണ്. ഒരു പഞ്ചാബി വിവാഹം. അതിങ്ങ് ഇന്ത്യയിലല്ല. കാലിഫോർണിയയിൽ. ഡാൻസും പാട്ടും മേളവുമായി അങ്ങ് ആഘോഷിക്കുന്ന ഒരു പഞ്ചാബി വിവാഹത്തിലേക്കാണ് പെട്ടെന്ന് പോലീസ് എത്തിച്ചേരുന്നത്.
കാലിഫോര്‍ണിയയിൽ താമസമാക്കിയ മൻദിവർ തൂറിന്‍റെ കുടുംബത്തിലാണ് വിവാഹം നടക്കുന്നത്. പെട്ടെന്ന് ;പൊലീസുകാർ കയറി വന്നപ്പോൾ വീട്ടുകാരെല്ലാം ഒന്ന് ഭയന്നെങ്കിലും ഒട്ടും പ്രതീക്ഷിക്കാത്ത നിമിഷങ്ങളാണ് പൊലീസ് വിവാഹ വേദിയിൽ സമ്മാനിച്ചത്. മന്‍ദിവറിന്റെ വിവാഹാഘോഷത്തിനായി അമ്മായിയുടെ വീട്ടിലാണ് ബന്ധുക്കളെല്ലാം ഒത്തുകൂടിയത്. ഇന്ത്യൻ വിവാഹത്തിന്റെ പ്രത്യേകത അറിയാമല്ലോ? പാട്ടും ഡാൻസും മേളവുമെല്ലാം ആയപ്പോൾ ബഹളം അങ്ങ് പരിസര പ്രദേശത്തെല്ലാം എത്തി. അതോടെ അമിത ശബ്ദമെന്ന് പരാതി ലഭിച്ചതോടെയാണ് പൊലീസ് ഇങ്ങോട്ടേക്കെത്തിയത്.
ആഘോഷം മതിയാക്കാൻ ആവശ്യപെടുമോ എന്നായിരുന്നു ആദ്യം എല്ലാരും ഭയന്നത്. എന്നാൽ ശബ്ദം കുറച്ച് ആഘോഷിക്കാൻ ആവശ്യപ്പെട്ടതിന് ശേഷം കുടുംബങ്ങൾക്കൊപ്പം ചുവടും വെച്ചാണ് പൊലീസുകാർ തിരിച്ചുപോയത്. ഇതിന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കുടുംബത്തിന്‍റെ ആതിഥേയത്വത്തിന് ജോവാക്വിന്‍ കൗണ്ടി ഷെറിഫ് ഓഫിസ് ട്വിറ്റിലൂടെ നന്ദി അറിയിച്ചതും ശ്രദ്ധേയമായി.
Story Highlights: California cops arrived at a Punjabi pre-wedding ceremony after noise complaints
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here