Advertisement

ഹാലണ്ട് മാഞ്ചസ്റ്റർ സിറ്റിയിലേക്ക്; ഔദ്യോഗിക പ്രഖ്യാപനം ഉടൻ

May 10, 2022
1 minute Read

ബുണ്ടസ് ലിഗ ടീം ബൊറൂസ്യ ഡോർട്ട്മുണ്ടിൻ്റെ നോർവീജിയൻ സ്ട്രൈക്കർ എർലിങ് ഹാലൻഡ് പ്രീമിയർ ലീഗ് വമ്പന്മാരായ മാഞ്ചസ്റ്റർ സിറ്റിയിലേക്ക്. ഇക്കാര്യത്തിൽ ഉടൻ ഔദ്യോഗിക പ്രഖ്യാപനമുണ്ടാവുമെന്നാണ് റിപ്പോർട്ടുകൾ. വരുന്ന ശനിയാഴ്ചയാണ് ബുണ്ടസ് ലീഗിൽ ബൊറൂസ്യയുടെ അവസാന മത്സരം. ഈ മത്സരത്തിനു ശേഷം താരത്തിൻ്റെ സൈനിങ് ഔദ്യോഗികമായി പ്രഖ്യാപിച്ചേക്കും. ഹാലണ്ടിൻ്റെ റിലീസ് ക്ലോസ് ആയ 75 മില്യൺ യൂറോ ബൊറൂസ്യയ്ക്ക് നൽകിയാണ് സിറ്റി യുവതാരത്തെ ടീമിലെത്തിക്കുന്നത്.

2020ൽ റെഡ്ബുൾ സാൽസ്ബർഗിൽ നിന്നാണ് ഹാലണ്ട് കർമൻ ക്ലബിലെത്തുന്നത്. ക്ലബ് ജഴ്സിയിൽ 66 മത്സരങ്ങൾ കളിച്ച താരം 61 ഗോളുകൾ നേടിയിട്ടുണ്ട്. ചാമ്പ്യൻസ് ലീഗിൽ അടക്കം ഗോളുകൾ നേടി റെക്കോർഡ് ഇട്ടിരുന്നു. നോർവേ ദേശീയ ടീമിനായി 17 മത്സരങ്ങളിൽ നിന്ന് 15 ഗോളുകളും നേടി.

Story Highlights: erling haaland manchester city

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top