പാക് യുവാക്കളെ ലക്ഷ്യമിട്ട് പുതിയ ആപ്പുമായി ഇമ്രാൻ ഖാൻ

രാഷ്ട്രീയ വടംവലിക്കിടെ യുവാക്കളുടെ പിന്തുണ നേടുന്നതിന് പുതിയ തന്ത്രങ്ങളുമായി പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. തന്റെ സ്വന്തം പാർട്ടിയായ തെഹ്‌രീക്–ഇ–ഇൻസാഫ് എന്ന പാർട്ടിയിൽ മെമ്പർഷിപ്പ് എടുക്കാൻ വേണ്ടി ഇമ്രാൻ ഖാൻ പുതിയ ആപ്ലിക്കേഷൻ ആരംഭിച്ചു. ആപ്ലിക്കേഷനിൽ രജിസ്റ്റർ ചെയ്യുന്നതിലൂടെ പാർട്ടിയിലെ അംഗമാകാമെന്നും ഇമ്രാൻ ഖാൻ അവകാശപ്പെടുന്നു.
കൂടുതലും വിദേശരാജ്യങ്ങളിലുള്ള പാകിസ്താനികളെ ലക്ഷ്യം വെച്ചാണ് ‘റാബ്ത’ എന്ന പേരിൽ ആപ്പ് പുറത്തിറക്കിയത്. നിലവിലെ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് വിദേശരാജ്യങ്ങളിൽ താമസിക്കുന്ന പാക് വംശജർക്ക് പരിഗണന നൽകുന്നില്ലെന്നും അതിനാൽ പ്രതിഷേധം അറിയിക്കാൻ തന്റെ ആപ്പിൽ മെമ്പർഷിപ്പ് എടുത്ത് തെഹ്‌രീക്–ഇ–ഇൻസാഫിന് പിന്തുണ നൽകണമെന്നും ഇമ്രാൻ ആവശ്യപ്പെടുന്നുണ്ട്.
Read Also : പാകിസ്താനെതിരെ കളിക്കില്ലെന്ന് ബിസിസിഐ ഒരിക്കലും പറഞ്ഞിട്ടില്ല: പിസിബി മുൻ ചെയർമാൻ
പാർട്ടിക്ക് സംഭവിച്ച പിഴവുകൾ തിരുത്തുമെന്നും 2018 ലെ തെരഞ്ഞെടുപ്പിൽ സംഭവിച്ച തെറ്റ് വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ തിരുത്തുമെന്നും ഇമ്രാൻ പറഞ്ഞു. പാകിസ്താനിൽ നടന്ന അഴിമതികൾ പുറത്തുവന്നതോടെയാണ് പ്രധാനമന്ത്രിയായിരുന്ന ഇമ്രാൻ ഖാൻ അധികാരത്തിൽ നിന്നും താഴെയിറങ്ങാൻ നിർബന്ധിതനായത്.
Story Highlights: Imran Khan launches app to gain youth support amid political tug of war
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here