Advertisement

സ്റ്റോർ റൂമിൽ ചത്ത എലിയുടെ അവശിഷ്ടം; സിഎസ്ഐ മെഡി. കോളജ് ഹോസ്റ്റലിൽ പരിശോധന

May 10, 2022
1 minute Read
csi
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കാരക്കോണം സിഎസ്ഐ മെഡിക്കൽ കോളജ് ഹോസ്റ്റൽ മെസിൽ ആരോ​ഗ്യവിഭാ​ഗത്തിന്റെ മിന്നൽ പരിശോധന. പെൺകുട്ടികളുടെ മെസിൽ നിന്ന് പഴകിയ ഭക്ഷണ സാധനങ്ങളും എണ്ണയും പിടികൂടി നശിപ്പിച്ചു. ഇവർക്ക് മെസ് നടത്താനുള്ള ലൈസൻസില്ലെന്നും ആരോ​ഗ്യവിഭാ​ഗം കണ്ടെത്തി. സ്റ്റോർ റൂമിൽ നിന്ന് ചത്ത എലിയുടെ അവശിഷ്ടങ്ങളും കണ്ടെത്തിയിട്ടുണ്ട്.

കൊച്ചി നഗരത്തിലെ ഹോട്ടലുകളിലും ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധന നടത്തിയിരുന്നു. എം ജി റോഡിലെ ഹോട്ടൽ യുവറാണിയിൽ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു. പഴകിയ മയോണൈസും മാംസവും ഉൾപ്പെടെയുള്ള ഭക്ഷ്യ വസ്തുക്കളാണ് പിടിച്ചെടുത്തത്. സിലോൺ ബേക്ക് ഹൗസിൽ ഉപയോഗിക്കാൻ അനുവാദമില്ലാത്ത സിന്തറ്റിക് കളർ കണ്ടെത്തി.

Read Also : കൊച്ചി നഗരത്തിലെ ഹോട്ടലുകളിൽ ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റെ പരിശോധന

സംസ്ഥാനത്തെ ഭക്ഷണശാലകളിൽ ഫുഡ് സേഫ്റ്റി എൻഫോഴ്‌സ്‌മെന്റ് നേതൃത്വത്തിൽ പരിശോധനകൾ ഇന്നും തുടരുകയാണ്. വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിക്കുന്ന നിരവധി സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. ലൈസൻസ് ഇല്ലാത്ത സ്ഥാപനങ്ങൾ അടച്ചു പൂട്ടുകയും ചെയ്തു. ഓപ്പറേഷൻ മത്സ്യയുടെ ഭാഗമായി രാസവസ്തുക്കൾ കലർന്ന മത്സ്യവും നശിപ്പിച്ചിട്ടുണ്ട്. ഇന്നലെ വരെ പഴകിയതും ഉപയോഗ ശൂന്യമായതുമായ 6205 കിലോഗ്രാം മത്സ്യമാണ് പരിശോധനയിൽ പിടിച്ചെടുത്ത് നശിപ്പിച്ചത്.

സംസ്ഥാനത്തെ ഹോട്ടലുകൾ, റെസ്റ്റോറൻറുകൾ, ബേക്കറികൾ തുടങ്ങി ഭക്ഷണശാലകളിൽ നല്ല ഭക്ഷണം ഉറപ്പാക്കാൻ ഭക്ഷ്യ സുരക്ഷാ നിയമം കർശനമാക്കാക്കുകയാണ് ആരോഗ്യവകുപ്പ്. ഇതിനായി ഭക്ഷണശാലകളെ ഗ്രീൻ കാറ്റഗറി വിഭാഗത്തിലാക്കുമെന്ന് മന്ത്രി വീണാജോർജ് അറിയിച്ചു. ഈ മാസം അവസാനത്തോടെ ഇതുസംബന്ധിച്ച് ഉത്തരവ് പ്രാബല്യത്തിൽ വരും.

Story Highlights: inspection in CSI Medical college hostel

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement