Advertisement

കാഴ്ചയുടെ വസന്തമൊരുക്കി ‘മേരി ആവാസ് സുനോ’ ട്രെയിലർ

May 10, 2022
3 minutes Read
meri avas suno
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ജയസൂര്യ – മഞ്ജുവാര്യർ ചിത്രം മേരി ആവാസ് സുനോയുടെ ട്രെയിലർ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നു. ചിത്രം ഈ മാസം 13ന് റിലീസ് ചെയ്യും. യൂണിവേഴ്സൽ സിനിമയുടെ ബാനറിൽ ബി. രാകേഷ് നിർമ്മിച്ച് ജി. പ്രജേഷ് സെൻ സംവിധാനം ചെയ്ത ചിത്രം രജപുത്ര റിലീസ് ആണ് വിതരണത്തിനെത്തിക്കുന്നത്.

ക്യാപ്റ്റൻ, വെള്ളം എന്നീ സൂപ്പർഹിറ്റുകൾക്ക് ശേഷം പ്രജേഷ് സെന്നും ജയസൂര്യയും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണ് മേരി ആവാസ് സുനോ. ചിത്രത്തിന്റെ തിരക്കഥയൊരുക്കിയതും പ്രജേഷ് ആണ്. മേരി ആവാസ് സുനോയിൽ മഞ്ജുവാര്യർ എത്തുന്നത് ഡോക്ടറുടെ വേഷത്തിലും ജയസൂര്യ എത്തുന്നത് റേഡിയോ ജോക്കിയുടെ വേഷത്തിലുമാണ്. ശിവദയാണ് മറ്റൊരു നായിക.

ഫീൽ ഗുഡ് മൂവിയാണ് മേരി ആവാസ്സുനോയെന്നും ഒരുമിച്ച് പ്രവർത്തിക്കാനായതിൽ വലിയ സന്തോഷമുണ്ടെന്നും ജയസൂര്യയും മഞ്ജുവാര്യരും പറയുന്നു. എന്റർടെയ്ൻമെന്റിനും ഇമോഷനും പ്രാധാന്യം കൊടുത്തുകൊണ്ട് കുടുംബ പ്രേക്ഷകർക്കടക്കം ആസ്വദിക്കാവുന്ന തരത്തിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നതെന്ന് സംവിധായകൻ പ്രജേഷ് സെൻ പറഞ്ഞു.

Read Also : മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ ബയോപിക്; ‘മേജർ’ ട്രെയിലർ പുറത്ത്

എം. ജയചന്ദ്രനാണ് ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്. ബി.കെ. ഹരിനാരായണന്‍റേതാണ് വരികൾ. കൃഷ്ണചന്ദ്രൻ, ഹരിചരൺ, ആൻ ആമി, സന്തോഷ് കേശവ്, ജിതിൻരാജ്എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. ഈസ്റ്റ് കോസ്റ്റ് ഓഡിയോസ് ആണ് മ്യൂസിക് പാർട്ണർ. ചിത്രത്തിൽ അഞ്ച് ഗാനങ്ങളാണുള്ളത്. നേരത്തെ പുറത്തുവിട്ട ഗാനങ്ങളെല്ലാം ആസ്വാദക പ്രശംസ നേടിയിരുന്നു.

വിനോദ് ഇല്ലംപള്ളിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ജോണി ആന്‍റണി, ഗൗതമി നായർ, സോഹൻ സീനുലാൽ, സുധീർ കരമന, ജി. സുരേഷ് കുമാർ, ദേവി അജിത്, മിഥുൻ വേണുഗോപാൽ, മാസ്റ്റർ അർചിത് അഭിലാഷ്, ആർദ്ര അഭിലാഷ് എന്നിവരും ചിത്രത്തിൽ വിവിധ വേഷങ്ങളിലെത്തുന്നുണ്ട്. പ്രമുഖ സംവിധായകരായ ശ്യാമപ്രസാദും ഷാജി കൈലാസും അതിഥി വേഷത്തിലെത്തുന്നുണ്ട്. തിരുവനന്തപുരമായിരുന്നു ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷൻ.

എഡിറ്റിങ് – ബിജിത് ബാല, പ്രൊജക്ട് ഡിസൈനർ – ബാദുഷ എൻ.എം, ക്യാമറ സെക്കന്റ് യൂണിറ്റ് – നൗഷാദ് ഷെരീഫ്, കലാസംവിധാനം – ത്യാഗു തവനൂർ, പ്രൊഡക്ഷൻ കൺട്രോളർ – ജിത്ത് പിരപ്പൻകോട്, മേക്കപ്പ് – പ്രദീപ് രംഗൻ, കിരൺ രാജ്, വസ്ത്രാലങ്കാരം – അക്ഷയ പ്രേംനാഥ്, സമീറ സനീഷ്, സരിത ജയസൂര്യ. സൗണ്ട് ഡിസൈൻ – അരുണ വർമ, പശ്ചാത്തലസംഗീതം – യാക്സൺ ഗ്യാരി പെരേര, നേഹ നായർ, വിഎഫ്എക്സ് – നിഥിൻ റാം ഡിഐ-മോക്ഷ പോസ്റ്റ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ – ജിബിൻ ജോൺ, അസോസിയേറ്റ് ഡയറക്റ്റർമാർ- വിഷ്ണു രവികുമാർ, ഷിജു സുലൈഖ ബഷീർ, ഡയറക്ടേഴ്സ് അസിസ്റ്റന്റ്- എം. കു‍ഞ്ഞാപ്പ, സ്ക്രിപ്റ്റ് അസോസിയേറ്റ് – വിനിത വേണു, സ്റ്റിൽസ് – ലെബിസൺ ഗോപി, പിആർഒ -വാഴൂർ ജോസ്, ആതിര ദിൽജിത്ത്, ഡിസൈൻ-താമിർ ഓകെ. ഹിപ്പോ പ്രൈം മീഡിയ ആന്റ് നെറ്റ് വർക്ക് ആണ് ചിത്രത്തിന്റ ഇന്റർനാഷണൽ വിതരണം. ആൻ സരിഗ, വിജയകുമാർ പാലക്കുന്ന് എന്നിവർ സഹനിർമ്മാതാക്കളാണ്.

Story Highlights: ‘Mary Awas Suno’ trailer

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement