Advertisement

പബ്ലിക് ഹെല്‍ത്ത് ട്യൂട്ടര്‍ നിയമന ഉത്തരവ്; ആരോഗ്യ മന്ത്രിയുമായുള്ള ചര്‍ച്ച പരാജയം

May 10, 2022
Google News 2 minutes Read
nursing orgainisation meeting with health minister failed

പബ്ലിക് ഹെല്‍ത്ത് നഴ്‌സസ് സമരത്തില്‍ അയവുവരാതെ ചര്‍ച്ച. നഴ്‌സിംഗ് സംഘടനകളുമായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. പ്രശ്‌നം പഠിച്ച ശേഷം പരിഹരിക്കാമെന്ന് ആരോഗ്യമന്ത്രി ഉറപ്പുനല്‍കി. എന്നാല്‍ വാക്കാലുള്ള ഉറപ്പ് അംഗീകരിക്കില്ലെന്ന നിലപാടിലാണ് നഴ്‌സിംഗ് സംഘടന.

ചര്‍ച്ചയില്‍ തീരുമാനമാകാത്തതോടെ അനിശ്ചിതകാല സത്യഗ്രഹം തുടരുമെന്നും നഴ്‌സിംഗ് സംഘടനകള്‍ അറിയിച്ചു. മരവിപ്പിച്ച പബ്ലിക് ഹെല്‍ത്ത് ട്യൂട്ടര്‍ നിയമന ഉത്തരവ് പിന്‍വലിക്കണമെന്നാണ് നഴ്‌സിംഗ് സംഘടനകളുടെ ആവശ്യം.

നഴ്‌സിംഗ് സ്‌കൂളുകളിലെ പബ്‌ളിക് ഹെല്‍ത്ത് ട്യൂട്ടര്‍ നിയമനത്തിലാണ് ഗവണ്‍മെന്റ് നഴ്‌സിംഗ് അസോസിയേഷനും ജൂനിയര്‍ പബ്‌ളിക് ഹെല്‍ത്ത് നഴ്‌സിംഗ് സംഘടനയും തമ്മില്‍ തര്‍ക്കം ഉടലെടുത്തത്. പ്രമോഷന്‍ ലഭിച്ച ഉദ്യോഗാര്‍ത്ഥികള്‍ ജോലിക്ക് പ്രവേശിക്കാനെത്തിയപ്പോഴാണ് മൂന്നു ദിവസം മുമ്പ് ഇറക്കിയ ഉത്തരവ് മരവിപ്പിച്ചതായി അറിയിപ്പ് ലഭിക്കുന്നത്.

Read Also : സംസ്ഥാനത്ത് പരിശോധന തുടരുന്നു; 20 കടകൾക്കെതിരെ നടപടി, 31 കിലോ പഴകിയ മാംസം പിടിച്ചെടുത്തു

സ്‌പെഷ്യല്‍ റൂള്‍ പ്രകാരമുള്ള ഗസറ്റഡ് നിയമനം നിഷേധിച്ചതിന് പിന്നില്‍ സ്റ്റാഫ് നഴ്‌സിംഗ് സംഘടനയുടെ സമ്മര്‍ദ്ദമെന്നാണ് ജെ.പി.എച്ച് നഴ്‌സുമാരുടെ ആരോപണം. എന്നാല്‍ നഴ്‌സിംഗ് സ്‌കൂളുകളില്‍ പഠിപ്പിക്കാന്‍ വേണ്ട യോഗ്യതയില്ലാത്തതാണ് എതിര്‍പ്പിന് കാരണമെന്ന് സ്റ്റാഫ് നഴ്‌സിംഗ് അസോസിയേഷന്‍ പറഞ്ഞു.

Story Highlights: nursing orgainisation meeting with health minister failed

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here