വിവാഹം ക്ഷണിക്കുന്നതിനിടെ യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു

വിവാഹം ക്ഷണിക്കുന്നതിനിടെ 18കാരിയായ യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു. ഉത്തർ പ്രദേശിലെ ഝാൻസി ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം. വിവാഹ ക്ഷണക്കത്തുകൾ വിതരണം ചെയ്യുന്നതിനിടെ മൂന്നംഗ സംഘം യുവതിയെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. തന്നെ ഒരു രാഷ്ട്രീയ പാർട്ടിയുടെ നേതാവിൻ്റെ അടുത്തേക്ക് കൊണ്ടുപോയെന്നും മറ്റൊരാളോടൊപ്പം കഴിയാൻ തന്നെ നിർബന്ധിച്ചു എന്നും യുവതി നൽകിയ പരാതിയിൽ പറയുന്നു.
ഏപ്രിൽ 21നാണ് യുവതിയുടെ കല്യാണം തീരുമാനിച്ചിരുന്നത്. ഏപ്രിൽ 18ന് വിവാഹ ക്ഷണക്കത്തുകൾ കൈമാറുന്നതിനിടെ മൂന്ന് ചെറുപ്പക്കാർ തന്നെ തട്ടിക്കൊണ്ടുപോവുകയായിരുന്നു എന്ന് യുവതി പരാതിയിൽ സൂചിപ്പിക്കുന്നു. പല ദിവസങ്ങളിൽ തന്നെ പല സ്ഥലത്ത് താമസിപ്പിച്ചു. ഒടുവിൽ നേതാവിന് കൈമാറി. കുറച്ചു ദിവസം അയാൾ തന്നെ ഒപ്പം താമസിപ്പിച്ചു. തുടർന്ന് തന്നെ വേറൊരു ഗ്രാമത്തിലേക്കയച്ച് മറ്റൊരാൾക്കൊപ്പം താമസിപ്പിച്ചു. ഇവരൊക്കെ തന്നെ ബലാത്സംഗം ചെയ്തു എന്നും പരാതിയിൽ സൂചിപ്പിക്കുന്നു.
Story Highlights: woman kidnapped distributing wedding cards gang raped
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here