Advertisement

ജോ ജോസഫിനെതിരെ വയനാട്ടില്‍ നിന്ന് കോണ്‍ഗ്രസ് അപരനെ ഇറക്കുന്നു: എം.സ്വരാജ്

May 11, 2022
Google News 2 minutes Read

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ.ജോ ജോസഫിനെതിരെ വയനാട്ടില്‍ നിന്ന് അപരനെയെത്തിക്കാന്‍ കോണ്‍ഗ്രസ് നീക്കം നടത്തുന്നതായി സിപിഐഎം സംസ്ഥാന സെക്രട്ടേറിയ്റ്റ് അംഗം എം.സ്വരാജ്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ തന്നെ കോണ്‍ഗ്രസിന് അടിപതറിയിരിക്കുന്നു. സ്ഥാനാര്‍ത്ഥിക്ക് ലഭിക്കുന്ന സ്വീകാര്യത കണ്ട് ഭയന്നാണ് കോണ്‍ഗ്രസ് ജോ ജോസഫിനെതിരെ അതേ പേരിലുള്ള അപരനെ വയനാട്ടില്‍ നിന്ന് എത്തിക്കുന്നതെന്നും എം.സ്വരാജ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരോപിച്ചു.
അപരനെ നിര്‍ത്തി വോട്ടര്‍മാരെ പറ്റിക്കാനാണ് കോണ്‍ഗ്രസ് പദ്ധതി. അപരന് ലഭിക്കുന്ന അബദ്ധ വോട്ടുകളുടെ ബലത്തില്‍ ജയിക്കാനാകുമോ എന്ന അറ്റകൈ പ്രയോഗത്തിനാണ് കോപ്പുകൂട്ടുന്നത്. തട്ടിപ്പും തരികിടയും അപരനെ നിര്‍ത്തി പറ്റിക്കലുമായി തൃക്കാക്കരയില്‍ ഇറങ്ങുന്ന കോണ്‍ഗ്രസ് വെല്ലുവിളിക്കുന്നത് ജനാധിപത്യത്തെയും രാഷ്ട്രീയത്തിലെ ധാര്‍മികതയെയും മാത്രമല്ല തൃക്കാക്കരയിലെ ഓരോ വോട്ടറെയുമാണെന്നും സ്വരാജ് കുറ്റപ്പെടുത്തി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഡോ.ജോ ജോസഫിനെ തേടി വയനാട്ടിലേയ്ക്ക്…..
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ തന്നെ കോണ്‍ഗ്രസിന് അടിപതറിയിരിക്കുന്നു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്കു ലഭിക്കുന്ന സ്വീകാര്യത ഒട്ടൊന്നുമല്ല കോണ്‍ഗ്രസ് നേതാക്കന്മാരുടെ ഉറക്കം കെടുത്തുന്നത്. കോണ്‍ഗ്രസില്‍ തന്നെ ഒരു വിഭാഗം വികസനത്തോടൊപ്പമാണ് തങ്ങളെന്ന് പരസ്യമായി പ്രഖ്യാപിച്ചു കഴിഞ്ഞു.
രാഷ്ട്രീയത്തിനുപരിയായി വികസനപക്ഷം ചേര്‍ന്ന് നടക്കാന്‍ ജനങ്ങളൊന്നടങ്കം സന്നദ്ധമാവുന്നതിന്റെ ദൃശ്യങ്ങളാണെങ്ങും. യുഡിഎഫിന് വിജയം അസാധ്യമെന്ന് ഉറപ്പായപ്പോള്‍ പതിവുപോലെ തരം താഴ്ന്ന തട്ടിപ്പു പരിപാടികളുമായി രംഗത്തിറങ്ങാനാണ് കോണ്‍ഗ്രസിലെ അണിയറ നീക്കമത്രെ.
ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയുടെ അതേ പേരുള്ള ഒരു അപരനെ തേടി തെക്കുവടക്ക് അലയുകയായിരുന്ന കോണ്‍ഗ്രസ് നേതാക്കന്‍മാര്‍ക്ക് ഏതാണ്ട് അതേ പേരില്‍ ഒരാളെ വയനാട്ടില്‍ നിന്നു കണ്ടു കിട്ടിയെന്നാണ് കോണ്‍ഗ്രസിലെ ഒരു സുഹൃത്ത് രഹസ്യമായി ഇപ്പോള്‍ പറഞ്ഞത്. വയനാട്ടില്‍ ആശാന്‍പറമ്പില്‍ വീട്ടിലെ ഒരു 44 കാരനെയാണത്രെ വലവീശി പിടിച്ചിരിയ്ക്കുന്നത്.!

അതെ, അപരനെ നിര്‍ത്തി വോട്ടര്‍മാരെ പറ്റിയ്ക്കാനാണ് പരിപാടി. അപരന് ലഭിയ്ക്കുന്ന അബദ്ധ വോട്ടുകളുടെ ബലത്തില്‍ ജയിക്കാനാകുമോ എന്ന അറ്റകൈ പ്രയോഗത്തിനാണ് കോപ്പുകൂട്ടുന്നത്.
തട്ടിപ്പും തരികിടയും അപരനെ നിര്‍ത്തി പറ്റിയ്ക്കലുമായി തൃക്കാക്കരയില്‍ ഇറങ്ങുന്ന കോണ്‍ഗ്രസ് വെല്ലുവിളിയ്ക്കുന്നത് ജനാധിപത്യത്തെയും രാഷ്ട്രീയത്തിലെ ധാര്‍മികതയെയും മാത്രമല്ല തൃക്കാക്കരയിലെ ഓരോ വോട്ടറെയുമാണ്.
കുടിലതയുടെ കോണ്‍ഗ്രസ് രാഷ്ട്രീയം നൂറ് അപരന്മാരെ നിര്‍ത്തട്ടെ.. വോട്ടര്‍മാരെയും ജനാധിപത്യത്തെയും പരിഹസിയ്ക്കുന്ന തട്ടിപ്പു പരിപാടിയ്ക്കു എല്‍ഡിഎഫ് ഇല്ല എന്ന് ഉറപ്പിച്ചു പറയുന്നു. അപരനെ നിര്‍ത്തിയും ജനങ്ങളെ പറ്റിച്ചുമല്ല മറിച്ച് ജനങ്ങളുടെ വിശ്വാസം നേടിയാണ് വിജയിക്കേണ്ടത്. രാഷ്ട്രീയ ധാര്‍മികതയുടെ പതാകയുമായി ഇടതുപക്ഷം തിളക്കമാര്‍ന്ന വിജയം നേടും. തട്ടിപ്പു സംഘത്തിന്റെ നാണം കെട്ട വേലത്തരങ്ങള്‍ക്ക് തൃക്കാക്കരയിലെ വോട്ടര്‍മാര്‍ മറുപടി നല്‍കും തീര്‍ച്ച.

Story Highlights: Congress is fielding an opponent from Wayanad against Joe Joseph: M. Swaraj

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here