Advertisement

പ്ലേ സ്റ്റോറില്‍ കോള്‍ റെക്കോര്‍ഡിംഗ് ആപ്പുകൾക്ക് ഇന്ന് മുതൽ നിരോധനം

May 11, 2022
Google News 2 minutes Read

ഇന്നു മുതല്‍ പ്ലേസ്റ്റോറില്‍ കോള്‍ റെക്കോഡിംഗ് ആപ്പുകള്‍ ലഭ്യമാവുകയില്ല. പ്ലേ സ്റ്റോറില്‍ നിന്ന് എല്ലാ കോള്‍ റെക്കോര്‍ഡിംഗ് ആപ്പുകളും നിരോധിക്കുന്നതായി കഴിഞ്ഞ മാസം ഗൂഗിള്‍ പ്രഖ്യാപിച്ചിരുന്നു. ഇതോടെ പ്ലേ സ്റ്റോറിലെ എല്ലാ കോള്‍ റെക്കോര്‍ഡിംഗ് ആപ്പുകളും പ്രവര്‍ത്തന രഹിതമാകും. എന്നാല്‍ ഇന്‍ബില്‍റ്റ് കോള്‍ റെക്കോര്‍ഡിംഗ് ഫീച്ചറുമായി വരുന്ന ഫോണുകള്‍ക്ക് മാറ്റങ്ങളൊന്നും ഉണ്ടാകില്ല. കോളുകള്‍ റെക്കോര്‍ഡ് ചെയ്യുന്നത് ഉപയോക്താക്കളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന് വിലയിരുത്തലിലാണ് നിര്‍ണായക തീരുമാനം.

വര്‍ഷങ്ങളായി കോള്‍ റെക്കോര്‍ഡിംഗ് ആപ്പുകള്‍ക്കെതിരായ നിലപാട് ഗൂഗിള്‍ വ്യക്തമാക്കാറുണ്ട്. ഇതിന്റെ ഭാഗമായി ഗൂഗിളിന്റെ സ്വന്തം ഡയലര്‍ ആപ്പിലെ കോള്‍ റെക്കോര്‍ഡിംഗ് ഫീച്ചര്‍ മുന്നറിയിപ്പ് നല്‍കിയാണ് പ്രവര്‍ത്തിക്കുന്നത്. ‘ഈ കോള്‍ ഇപ്പോള്‍ റെക്കോര്‍ഡ് ചെയ്യപ്പെടുന്നു’ എന്ന് മുന്‍കൂറായി അറിയിച്ച ശേഷമാണ് റെക്കോര്‍ഡിംഗ് ആരംഭിക്കുന്നത്.

Read Also : നിങ്ങളുടെ മൊബൈൽ ഫോണിൽ വൈറസ് കയറിയോ ?

എന്നാല്‍ പ്ലേ സ്റ്റോറില്‍ ലഭിക്കുന്ന ആപ്പുകള്‍ ഉപയോഗിച്ച് റെക്കോര്‍ഡ് ചെയ്യുന്നത് മറുവശത്ത് സംസാരിക്കുന്നവര്‍ അറിയാറില്ല. ഇത് സ്വകാര്യതയ്ക്ക് ഭീഷണിയാണെന്നാണ് ഗൂഗിളിന്റെ നിലപാട്. പുതിയ വിലക്ക് മൂന്നാം കക്ഷി ആപ്പുകളെ മാത്രമേ ബാധിക്കുകയുള്ളൂവെന്ന് ഗൂഗിള്‍ വ്യക്തമാക്കിയിട്ടുണ്ട്.

Story Highlights: Google bans all call recording apps from Play Store

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here