Advertisement

പാർട്ടിയെ പുറംകാല് കൊണ്ട് ചവിട്ടിയത് നിർഭാഗ്യകരം; കെ വി തോമസ് സ്വയം പുറത്തുപോയതോടെ അധ്യായം അടഞ്ഞു: കെ മുരളീധരൻ

May 11, 2022
Google News 1 minute Read

കെ വി തോമസ് സ്വയം പുറത്തേക്ക് പോകാൻ തീരുമാനിച്ചെന്ന് കെ മുരളീധരൻ എം പി. തെരഞ്ഞെടുപ്പ് രംഗത്ത് പാർട്ടിയെ പുറംകാല് കൊണ്ട് ചവിട്ടിയത് നിർഭാഗ്യകരം. അച്ചടക്ക ലംഘനം നടത്തിയ വ്യക്തിയോട് മൃദു സമീപനം കാണിച്ചു. കെ വി തോമസ് സ്വയം പുറത്തുപോയതോടെ അധ്യായം അടഞ്ഞെന്ന് കെ മുരളീധരൻ പ്രതികരിച്ചു.

അതേസമയം തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങുന്ന കെ.വി. തോമസിനെതിരെ നടപടിയെടുക്കുമെന്ന് എ.ഐ.സി.സി. തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് എതിരെ പ്രവർത്തിച്ചാൽ നടപടി എടുക്കാൻ കെ.പി.സി.സിക്ക് അധികാരം ഉണ്ട്. കെ.പി.സി.സി എടുക്കുന്ന നടപടി എ.ഐ.സി.സി അംഗീകരിക്കുമെന്നും കെ.സി.വേണുഗോപാല്‍ വിശദീകരിച്ചു.

ഇതിനിടെ കെ.വി.തോമസ് കോണ്‍ഗ്രസ് പാര്‍ട്ടിയിൽ ഇല്ലെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ പറഞ്ഞു. കെ വി തോമസിനെതിരായ നടപടി എഐസിസിയുമായി വീണ്ടും ചർച്ച ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. കെ വി തോമസിനെതിരെ നടപടി വേണമെന്നാണ് എഐസിസിയോട് ആവശ്യപ്പെട്ടത്. പുറത്താക്കാന്‍ മാത്രമുള്ള പ്രാധാന്യം കെ.വി.തോമസിനില്ലെന്ന് കെ.സുധാകരന്‍ വ്യക്തമാക്കി.

Read Also : കെ.വി.തോമസ് കോണ്‍ഗ്രസ് പാര്‍ട്ടിയിലില്ല, പുറത്താക്കാന്‍ മാത്രമുള്ള പ്രാധാന്യം അദ്ദേഹത്തിനില്ല: നടപടി തുടങ്ങിയെന്നും കെ.സുധാകരന്‍

എൽ ഡി എഫ് കൺവെൻഷനിൽ പങ്കെടുക്കുന്നത് കെ വി തോമസിന്റെ ഇഷ്ടം. കോണ്‍ഗ്രസ് പാര്‍ട്ടിയിൽ ഇല്ല ഇല്ല എന്ന് ഞങ്ങള്‍ പറയുമ്പോള്‍ അദ്ദേഹം ഉണ്ട് ഉണ്ട് എന്ന് പറയുന്നു. കോണ്‍ഗ്രസില്‍ നിന്നുകൊണ്ട് സിപിഐഎമ്മിനുവേണ്ടി എങ്ങനെ പ്രവര്‍ത്തിക്കാനാകുമെന്നും കെ.പി.സി.സി.പ്രസിഡന്റ് ചോദിച്ചു. കെപിസിസി നിര്‍ദേശിച്ചതനുസരിച്ച് എഐസിസി നടപടി തുടങ്ങിയെന്നും സുധാകരന്‍ പറഞ്ഞു.

Story Highlights: K Muraleedharan about K V Thomas

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here