Advertisement

കൊലപാതകം മറയ്ക്കാനായി മൃതദേഹം കുഴിച്ചുമൂടുന്നതിനിടെ 60 കാരൻ ഹൃദയാഘാതം സംഭവിച്ച് മരിച്ചു

May 11, 2022
Google News 1 minute Read
man collapsed while burying woman

കൊലപാതകം മറയ്ക്കാനായി മൃതദേഹം കുഴിച്ചുമൂടുന്നതിനിടെ അറുപതുകാരന് ഹൃദയാഘാതം സംഭവിച്ചു. വാഷിംഗ്ടണിലെ ട്രെന്റണിലാണ് സംഭവം.

അറുപത് വയസുകാരനായ ജോസഫ് മക്കിന്നണാണ് ഹൃദയാഘാതം സംഭവിച്ച് മരിച്ചത്. 65 കാരിയായ പട്രീഷ്യ റൂത്ത് ഡെന്റിനെ കൊലപ്പെടുത്തി വീടിന് പിന്നിൽ തന്നെ ആരും അറിയാതെ മറവ് ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് ജോസഫിന് ഹൃദയാഘാതമുണ്ടായത്.

സമീപവാസികളാണ് മരിച്ച് കിടക്കുന്ന ജോസഫിനെ കുറിച്ച് പൊലീസിൽ അറിയിക്കുന്നത്. ആദ്യം ജോസഫിന്റെ മൃതദേഹമാണ് പൊലീസ് കണ്ടെത്തിയത്. തൊട്ടുപിന്നാലെയാണ് സമീപത്തെ കുഴിയിൽ ഗാർബേജ് ബാഗിൽ പൊതിഞ്ഞ നിലയിൽ പെട്രീഷ്യയുടേയും മൃതദേഹം കണ്ടെത്തിയത്.

Read Also : ഭൂമിയിൽ മടുത്തോ, എന്നാൽ ഇനി പോകാം ബഹിരാകാശത്തേക്ക്; ലോകത്തിലെ ആദ്യ ബഹിരാകാശ ഹോട്ടൽ തുറക്കുന്നു…

ഇരുവരുടേയും മൃതദേഹങ്ങൾ പോസ്റ്റുമോർട്ടം ചെയ്തു. പെട്രീഷ്യയെ ജോസഫ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തി. കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ല.

Story Highlights: man collapsed while burying woman

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here