രഹസ്യമായ ചർച്ചകൾക്കില്ല, വോട്ട് പരസ്യമായി നൽകും; സാബു എം ജേക്കബ് ട്വന്റി ഫോറിനോട്

ട്വന്റി -ട്വന്റിയുമായി സഹകരിച്ച് കൊണ്ട് തൃക്കാക്കര തെരെഞ്ഞുപ്പുമായി മുന്നോട്ട് പോകുമെന്ന കെ പി സി സി പ്രസിഡന്റ് കെ സുധാരനറെ പ്രസ്താവനയിൽ പ്രതികരിച്ച് പാര്‍ട്ടിയുടെ ചീഫ് കോര്‍ഡിനേറ്ററും കിറ്റെക്‌സ് എംഡിയുമായ സാബു എം. ജേക്കബ് . കെ പി സി സി പ്രസിഡന്റ് തങ്ങളുമായി ഇക്കാര്യം ചർച്ച ചെയ്തിട്ടില്ല. എന്ത് തീരുമാനമാണെകിലും പരസ്യമായി പ്രഖ്യാപിക്കും. രഹസ്യമായ ചർച്ചകൾക്കില്ല. വോട്ട് പരസ്യമായി നൽകും. കൂടുതൽ കാര്യങ്ങളിൽ എ എ പിയുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്നും അദ്ദേഹം ട്വന്റിഫോറിനോട് പ്രതികരിച്ചു.
ട്വന്റി-ട്വന്റി ജനങ്ങളില്‍ വേരോട്ടമുള്ള വിഭാഗമാണെന്നും അവരുടെ പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാണെന്നും കെ സുധാകരന്‍ ട്വന്റിഫോറിനോട് പറഞ്ഞിരുന്നു. രാഷ്ട്രീയമായി കോണ്‍ഗ്രസ് ട്വന്റി-ട്വന്റിക്ക് എതിരല്ലെന്നും സുധാകരന്‍ പറഞ്ഞു.
‘ഞങ്ങളെ സംബന്ധിച്ചിടത്തോളം ആരുടെ വോട്ടും സ്വീകരിക്കും. ട്വന്റി-ട്വന്റിയുടെയും ആംആദ്മിയുടെയും വോട്ട് കിട്ടാന്‍ ഞങ്ങള്‍ ശ്രമിക്കും. കാരണം ഒരു സ്ഥാനാര്‍ത്ഥിക്ക് അവര്‍ക്ക് കിട്ടുന്ന വോട്ടാണ് പ്രധാനം. ട്വന്റി-ട്വന്റിയില്‍ നിന്ന് അനുകൂലമായ നിലപാട് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അവരെ ശത്രുക്കളാക്കണമെന്നും ഞങ്ങള്‍ക്കാഗ്രഹമില്ല’. കെപിസിസി അധ്യക്ഷന്‍ കൂട്ടിച്ചേര്‍ത്തു.
തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ ആം ആദ്മിയും ട്വന്റി20-യും ഒന്നിച്ചു മത്സരിക്കുമെന്ന് നേരത്തേ സാബു എം. ജേക്കബ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, സംസ്ഥാന ഭരണത്തെ ബാധിക്കുന്ന തെരഞ്ഞെടുപ്പല്ലാത്തതിനാല്‍ മത്സരിക്കുന്നില്ലെന്ന് ഇരു പാര്‍ട്ടികളും പിന്നീട് അറിയിക്കുകയായിരുന്നു.
Story Highlights: Sabu M Jacob Thrikkakara by election 2022
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here