Advertisement

ഷി ജിന്‍പിങിന് സെറിബ്രല്‍ അന്യൂറിസമെന്ന് റിപ്പോര്‍ട്ട്: സര്‍ജറിയില്ല, ചൈനീസ് പരമ്പരാഗത ചികിത്സ മാത്രം

May 11, 2022
Google News 2 minutes Read

ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് സെറിബ്രല്‍ അന്യൂറിസം എന്ന ഗുരുതരരോഗം ബാധിച്ച് കഴിഞ്ഞ വര്‍ഷം അവസാനം മുതല്‍ ചികിത്സയിലാണെന്ന് റിപ്പോര്‍ട്ടുകള്‍. രക്തക്കുഴലുകളെ തീരെ മൃദുവാക്കി കുഴലുകള്‍ ചുരുക്കുന്ന ഗുരുതര രോഗമാണ് സെറിബ്രല്‍ അന്യൂറിസം. എന്നാല്‍ ശസ്ത്രക്രിയയ്ക്ക് വിസമ്മതിച്ച ഷി ജിന്‍പിങ് പരമ്പരാഗത ചൈനീസ് മരുന്നുകള്‍ ഉപയോഗിച്ച് ചികിത്സിക്കാനാണ് തീരുമാനമെടുത്തതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രസിഡന്റിന് രോഗമുള്ളതായി ചൈന ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. (xi Jinping suffering from cerebral aneurysm report)

കൊവിഡ് മഹാമാരി രൂക്ഷമായതിനുശേഷം ഷി ജിന്‍പിങ് അന്താരാഷ്ട്ര നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നില്ല. ഇത് ഷിയുടെ ആരോഗ്യനിലയെക്കുറിച്ച് ധാരാളം ഊഹാപോഹങ്ങള്‍ ഉയര്‍ത്തിവിട്ടിരുന്നു. പിന്നീട് വിന്റര്‍ ഒളിംപ്കിസിന്റെ സമയത്ത് ഷി ലോകനേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതോടെ ഊഹാപോഹങ്ങള്‍ക്ക് താല്‍ക്കാലികമായി വിരാമമായിരുന്നു.

2020ല്‍ ഷെന്‍ഷെനില്‍ നടന്ന ഒരു പൊതു പ്രസംഗത്തില്‍ ഷി വളരെ ക്ഷീണിതനായി കാണപ്പെട്ടതും അന്താരാഷ്ട്ര തലത്തില്‍ വലിയ ചര്‍ച്ചയായിരുന്നു. പതിഞ്ഞ ശബ്ദത്തില്‍ ചുമച്ചുകൊണ്ട് വിറയോടെ സംസാരിക്കുന്ന ഷി ജിന്‍പിങ് രോഗബാധിതനാണെന്ന് നിരവധി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

നവംബറില്‍ നടക്കാനിരിക്കുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ചൈനയുടെ 20ാമത് നാഷണല്‍ കോണ്‍ഗ്രസില്‍ തനിക്ക് മൂന്നാം ഊഴം ലഭിക്കുമെന്ന പ്രതീക്ഷയില്‍ ഷി ജിന്‍പിങ് ഇപ്പോഴും പ്രവര്‍ത്തിക്കുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. ഇന്ധനവിലയും കൊവിഡും ചൈനീസ് സമ്പദ് വ്യവസ്ഥയെ സാരമായി തകര്‍ത്തുവെന്നും വിലയിരുത്തലുകളുണ്ട്.

Story Highlights: xi Jinping suffering from cerebral aneurysm report

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here