Advertisement

ആപ്പിൾ ഐപ്പോഡ് ഇനി ഇല്ല

May 12, 2022
Google News 1 minute Read
apple discontinues ipod

ആപ്പിൾ ഐപ്പോഡ് വിൽപന നിർത്തുന്നു. നിലവിലെ സ്റ്റോക്ക് തീരുന്നത് വരെ മാത്രമേ ഉപഭോക്താക്കൾക്ക് ഇനി ആപ്പിൾ ഐപ്പോഡ് വാങ്ങാൻ സാധിക്കുകയുള്ളുവെന്ന് കമ്പനി അറിയിച്ചു. ( apple discontinues ipod )

ഇരുപത് വർഷങ്ങൾക്ക് മുൻപാണ് ആപ്പിൾ ഐപ്പോഡ് ആദ്യമായി അവതരിപ്പിച്ചത്. 2001 ലായിരുന്നു ആദ്യ മോഡൽ പുറത്തിറങ്ങിയത്. 2019 ലാണ് അവസാന മോഡൽ അവതരിപ്പിച്ചത്. 2007 ൽ ആപ്പിൾ ഐഫോൺ പുറത്തിറക്കിയപ്പോഴും ഐപ്പോഡിന് ആവശ്യക്കാരുണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ പത്ത് വർഷമായി ഐപ്പോഡ് വിൽപനയിൽ ഇടിവ് സംഭവിച്ചിരുന്നു. പിന്നാലെയാണ് കമ്പനിയുടെ തീരുമാനം.

ഒരു കാലത്ത് യുവാക്കളുടെ പ്രിയപ്പെട്ട ഗാഡ്‌ജെറ്റായിരുന്നു ആപ്പിൾ ഐപ്പോഡ്. ഒരു യുഗത്തിനാണ് ഇതോടെ അവസാനമാകുന്നത്.

Story Highlights: apple discontinues ipod

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here