Advertisement

അസർബൈജാനിൽ പ്രതിദിന കൊവിഡ് കേസുകൾ കുറയുന്നു

May 12, 2022
Google News 1 minute Read

അസർബൈജാനിൽ പ്രതിദിന കൊവിഡ് കേസുകളും, മരണ നിരക്കും കുറയുന്നു. ബുധനാഴ്ച 13 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. ദിവസേനയുള്ള രോഗികളുടെ എണ്ണത്തിൽ, ഈ വർഷം മാർച്ച് മുതൽ ക്രമാനുഗതമായ ഇടിവാണ് രേഖപ്പെടുത്തുന്നത്. രാജ്യത്തെ മൊത്തം രോഗികളുടെ എണ്ണം 7,92,651 ആണ്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 3 പേർ രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 782,872 ആയി. ബുധനാഴ്ച കൊവിഡ് മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. അസർബൈജാൻ മൊത്തം 13,674,449 ഡോസ് വാക്‌സിനുകൾ നൽകിയിട്ടുണ്ടെന്നും കൊവിഡ് പ്രതിരോധത്തിനും നിയന്ത്രണത്തിനുമുള്ള ടാസ്‌ക് ഫോഴ്സ് അറിയിച്ചു.

അസർബൈജാനിലെത്തുന്ന പൂർണ്ണ വാക്സിനേഷൻ സ്വീകരിച്ചവർക്ക് പി.സി.ആർ പരിശോധന ആവശ്യമില്ലെന്ന് നേരത്തെ ഭരണകൂടം പ്രഖ്യാപിച്ചിരുന്നു. കൂടാതെ എല്ലാ ആഭ്യന്തര വിമാനങ്ങൾക്കും യാത്രാ നിയന്ത്രണങ്ങൾ ലഘൂകരിച്ചിട്ടുണ്ട്.

Story Highlights: Azerbaijan sees steady decline in daily COVID-19 cases

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here