Advertisement

ഇംഗ്ലണ്ട് ടെസ്റ്റ് പരിശീലകനായി ബ്രെൻഡൻ മക്കല്ലം; ഔദ്യോഗിക പ്രഖ്യാപനമായി

May 12, 2022
1 minute Read

ഇംഗ്ലണ്ട് ടെസ്റ്റ് ക്രിക്കറ്റ് ടീം പരിശീലകനായി മുൻ ന്യൂസീലൻഡ് താരം ബ്രെൻഡൻ മക്കല്ലത്തെ നിയമിച്ചു. 4 വർഷമാണ് മക്കല്ലത്തിൻ്റെ കാലാവധി. ഐപിഎൽ ടീം കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൻ്റെ പരിശീലകനായ മക്കല്ലം സീസണൊടുവിൽ ഇത് ഒഴിയും.

ന്യൂസീലൻഡിനായി 101 ടെസ്റ്റ് മത്സരങ്ങൾ കളിച്ച താരമാണ് മക്കല്ലം. ടെസ്റ്റ് ട്രിപ്പിൾ സെഞ്ചുറി നേടിയ ഒരേയൊരു ന്യൂസീലൻഡ് താരമാണ് ഇദ്ദേഹം.

Read Also: മക്കല്ലം കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് വിടുന്നു?; താരം ഇംഗ്ലണ്ട് പരിശീലക സ്ഥാനത്തേക്കെന്ന് റിപ്പോർട്ട്

ആഷസ് ഉൾപ്പെടെ സമീപകാലത്ത് ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം നടത്തിയ മോശം പ്രകടനങ്ങൾക്ക് പിന്നാലെ പരിശീലകൻ ക്രിസ് സിൽവർവുഡിനെ മാറ്റിയിരുന്നു. ഇദ്ദേഹത്തിനു പകരമായാണ് മക്കല്ലം എത്തുന്നത്.

ടീം നായകനായി ബെൻ സ്റ്റോക്സിനെ നിയമിച്ചിരുന്നു. ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചു. സ്ഥാനമൊഴിഞ്ഞ ജോ റൂട്ടിനു പകരക്കാരനായാണ് ബെൻ സ്റ്റോക്സ് ഇംഗ്ലണ്ടിൻ്റെ പുതിയ ക്യാപ്റ്റനാവുന്നത്. ജോ റൂട്ട് സ്ഥാനമൊഴിഞ്ഞതിനു പിന്നാലെ വൈസ് ക്യാപ്റ്റനായ ബെൻ സ്റ്റോക്സ് തന്നെ നായകനാവുമെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു.

Story Highlights: Brendon McCullum England Test coach

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top