Advertisement

അടുത്ത സീസൺ മുതൽ ഐലീഗ് ചാമ്പ്യന്മാർ ഐഎസ്എലിൽ കളിക്കും; തരംതാഴ്ത്തൽ 2024-25 സീസൺ മുതൽ

May 12, 2022
Google News 1 minute Read

അടുത്ത സീസൺ മുതൽ ഐലീഗ് ചാമ്പ്യന്മാർക്ക് ഐഎസ്എലിലേക്ക് പ്രമോഷൻ ലഭിക്കുമെന്ന് എഐഎഫ്എഫ്. 2022-23 സീസൺ മുതൽ ഐലീഗ് കിരീടം നേടുന്ന ടീം ഫ്രാഞ്ചൈസി തുക നൽകാതെ തന്നെ ഐഎസ്എലിൽ മാറ്റുരയ്ക്കും. രണ്ട് വർഷങ്ങൾക്കു ശേഷം തരംതാഴ്ത്തൽ ആരംഭിക്കുമെന്നും എഐഎഫ്എഫ് ജനറൽ സെക്രട്ടറി കുശാൽ ദാസ് അറിയിച്ചു.

2022-23 സീസണിൽ ഐലീഗ് കപ്പടിക്കുന്ന ടീം 2023-24 സീസണിലാവും ഐഎസ്എൽ കളിക്കുക. രണ്ട് വർഷങ്ങൾക്ക് ശേഷം തരംതാഴ്ത്തൽ ഏർപ്പെടുത്തും. ഐഎസ്എലിൽ ടീമുകളുടെ എണ്ണം വർധിപ്പിക്കും. ഡ്യൂറൻഡ് കപ്പ് 20 ടീമുകളുള്ള ടൂർണമെൻ്റാക്കി മാറ്റി ഈ ടൂർണമെൻ്റോടെ സീസൺ ആരംഭിക്കാനും ആലോചനയുണ്ട്. ഒപ്പം, സീസൺ അവസാനത്തിൽ 20 ടീമുകൾ പങ്കെടുക്കുന്ന സൂപ്പർ കപ്പും സംഘടിപ്പിക്കും.

Story Highlights: i league promotion isl aiff

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here