കോലി ഒരു ചാമ്പ്യൻ ക്രിക്കറ്റർ, അദ്ദേഹത്തിനായി പ്രാർത്ഥിക്കും: മുഹമ്മദ് റിസ്‌വാൻ

സൂപ്പർ താരം വിരാട് കോലിക്കായി പ്രാർത്ഥിക്കുമെന്ന് പാക് വിക്കറ്റ് കീപ്പർ മുഹമ്മദ് റിസ്‌വാൻ. കോലിയുടെ മോശം ഫോം മാറുമെന്നും അതിനായി പ്രാർത്ഥിക്കുമെന്ന് റിസ്‌വാൻ പറഞ്ഞു. എല്ലാ കളിക്കാരും ഇത്തരം ഘട്ടങ്ങളിലൂടെ കടന്നുപോകുമെന്നും റിസ്‌വാൻ പറഞ്ഞു.
“വിരാട് കോലി ഒരു ചാമ്പ്യൻ കളിക്കാരനാണ്. അദ്ദേഹം ഇപ്പോൾ കടന്നുപോകുന്ന ഘട്ടത്തിൽ ഞങ്ങൾക്ക് അദ്ദേഹത്തിനു വേണ്ടി പ്രാർത്ഥിക്കാൻ മാത്രമേ കഴിയൂ. കോലി കഠിനാധ്വാനിയായ ഒരു ക്രിക്കറ്ററാണ്. ഓരോ കളിക്കാരനും ഇത്തരം ഘട്ടങ്ങളിലൂടെ കടന്നുപോകും. നല്ല സമയവും ചീത്ത സമയവുമുണ്ടാവും. അതൊരു ജീവിത ചക്രമാണ്. കോലിയുടെ പരിശ്രമങ്ങൾ അദ്ദേഹത്തിന്റെ ഫോം വീണ്ടെടുക്കാൻ സഹായിക്കും എന്ന് തന്നെയാണ് താൻ വിശ്വസിക്കുന്നത് എന്നും റിസ്‌വാൻ പറഞ്ഞു.
Story Highlights: mohammad rizwan about virat kohli
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here