Advertisement

അസാനി ചുഴലിക്കാറ്റ്: കേരളത്തിൽ 15 വരെ ശക്തമായ മഴയ്ക്ക് സാധ്യത

May 12, 2022
Google News 1 minute Read
Chance thunderstorms isolated areas

സംസ്ഥാനത്ത് ഞായറാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. ‘അസാനി’ ചുഴലിക്കാറ്റിന്റെ സ്വാധീനത്താലാണിത്. അതേസമയം ആന്ധ്രയുടെ തീരത്തിനടുത്തെത്തിയ ശേഷം തിരിച്ച് ബംഗാൾ ഉൾക്കടലിലെത്തുന്ന കാറ്റ് ഇന്ന് ന്യൂനമർദമായി മാറിയേക്കും.

ഇടുക്കി, കോട്ടയം, എറണാകുളം, മലപ്പുറം ജില്ലകളിൽ കനത്ത മഴ ഉണ്ടാകാൻ സാധ്യത മുൻ നിർത്തി ഇന്ന് യെലോ അലർട്ട് പ്രഖ്യാപിച്ചു. നാളെ ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിലും 14ന് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലും 15ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Story Highlights: rain alert in kerala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here