ജപ്തിയില്‍ വീണ്ടും ആത്മഹത്യ; മരിച്ചത് പൂതാടി സ്വദേശിയായ അഭിഭാഷകന്‍

വയനാട് പൂതാടിയില്‍ ജപ്തിയില്‍ മനംനൊന്ത് അഭിഭാഷകനായ വീട്ടുടമ ജീവനൊടുക്കി. ഇരുളം മുണ്ടാട്ട് ചുണ്ടയില്‍ ടോമിയെയാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 56 വയസായിരുന്നു. കഴിഞ്ഞ ദിവസം ടോമിയുടെ വീടും പുരയിടവും ജപ്തി ചെയ്യാന്‍ ബാങ്ക് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തിയിരുന്നു. ഇതില്‍ ടോമി വല്ലാതെ അസ്വസ്ഥനായിരുന്നുവെന്ന് ബന്ധുക്കളും നാട്ടുകാരും പറയുന്നു.
ഇന്ന് രാവിലെയാണ് ടോമിയെ വീടിനുളളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പുൽപ്പള്ളി സൗത്ത് ഇന്ത്യൻ ബാങ്കിൽ നിന്ന് 10 വർഷം മുമ്പ് 12 ലക്ഷത്തോളം രൂപ ടോമി വായ്പ എടുത്തിരുന്നു. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് പണം തിരിച്ചടക്കാനായില്ല. പലിശയും പിഴ പലിശയും ഉൾപ്പെടെ ബാധ്യത 30 ലക്ഷത്തോളമെത്തി. തുടർന്ന് കഴിഞ്ഞ ദിവസം വീടും പുരയിടവും ജപ്തി ചെയ്യാൻ കോടതി ഉത്തരവ് പ്രകാരം ബാങ്ക് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. ഇതിലെ മനോവിഷമമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് ബന്ധുക്കളും നാട്ടുകരും ആരോപിക്കുന്നത്.
ജപ്തി തടയാൻ നാട്ടുകാർ ഇടപ്പെട്ട് നാല് ലക്ഷം രൂപ ബാങ്കിൽ അടച്ചിരുന്നു. ബാക്കിതുകയ്ക്ക് 10 ദിവസത്തെ അവധി അനുവദിച്ചു കിട്ടുകയും ചെയ്തു. ടോമിയുടെ മരണത്തിന് ഉത്തരവാദികൾ ആയവർക്കേതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെണാണ് നാട്ടുകാരുടെ ആവശ്യം.
Story Highlights: suicide bank seized home wayanad advocate
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here