Advertisement

‘പറന്നുയരാൻ’; റിയാദിലും ജിദ്ദയിലും പുതിയ വിമാനത്താവളങ്ങൾ

May 12, 2022
1 minute Read

സൗദിയിലെ റിയാദിലും ജിദ്ദയിലും പുതിയ വിമാനത്താവളങ്ങൾ ആരംഭിക്കാൻ തീരുമാനം. അത്യാധുനിക സംവിധാനങ്ങളോടും, സൗകര്യങ്ങളോടും കൂടി നിർമ്മിക്കുന്ന വിമാനത്താവളങ്ങൾ വഴി പ്രതിവർഷം 10 കോടി യാത്രക്കാർക്ക് സഞ്ചരിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ പ്രസിഡണ്ട് അബ്ദുൽ അസീസ് അൽദുഅയ് ലിജ് പറഞ്ഞു.

ജിദ്ദയിലും റിയാദിലുമാണ് പുതിയ വിമാനത്താവളങ്ങൾ ആരംഭിക്കുന്നത്. വിമാനത്താവളങ്ങൾ നിർമ്മിക്കുന്നതിനുള്ള പ്രാരംഭ നടപടികൾക്ക് തുടക്കം കുറിച്ചതായി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ പ്രസിഡണ്ട് അറിയിച്ചു. രാജ്യത്തെ ഗതാഗത സംവിധാനങ്ങളുടെ സമഗ്ര വികസനം ലക്ഷ്യമാക്കി നടപ്പാക്കി വരുന്ന പദ്ധതികളുടെ ഭാഗമായാണ് പുതിയ വിമാനത്താവളങ്ങൾ നിർമ്മിക്കുന്നത്.

റിയാദിൽ നടന്നു വരുന്ന ഏവിയേഷൻ ഫോറത്തിലാണ് ഗാക്കാ പ്രസിഡന്റ് ഈ പ്രഖ്യാപനം നടത്തിയത്. ഇതിലൂടെ ജി.ഡി.പി വളർച്ചയിലും വ്യോമയാന മേഖലയുടെ സംഭാവന മൂന്നിരട്ടിയായി ഉയർത്താനും അധികൃതർ ലക്ഷ്യം വെക്കുന്നു.

Story Highlights: two new airports in saudi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top