‘ജോലിയില്‍ താത്പര്യമില്ല’; ഉത്തര്‍പ്രദേശ് ഡിജിപിയെ സ്ഥാനത്ത് നിന്ന് നീക്കി

ഉത്തര്‍ പ്രദേശ് ഡിജിപി മുകുള്‍ ഗോയലിനെ പദവിയില്‍ നിന്നും നീക്കി. ജോലിയില്‍ താല്‍പര്യമില്ലെന്നും, ഉത്തരവുകള്‍ അനുസരിക്കുന്നില്ലെന്നും കാണിച്ചാണ് ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ നടപടി. പ്രാധാന്യം കുറഞ്ഞ സിവില്‍ ഡിഫന്‍സ് വകുപ്പ് ഡയറക്ടര്‍ ജനറല്‍ പദവിയിലേക്കാണ് മുകുള്‍ ഗോയലിനെ മാറ്റിയത്. എഡിജിപി പ്രശാന്ത് കുമാറിനാണ് ഡിജിപിയുടെ ചുമതല നല്‍കിയിരിക്കുന്നത്.
മുഖ്യമന്ത്രി യോഗി ആദിത്യ നാഥിന് മുകുള്‍ ഗോയലിനോട് അതൃപ്തി ഉള്ളതായി റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ മാസം സംസ്ഥാനത്തെ ക്രമസമാധാനനില ചര്‍ച്ച ചെയ്യാന്‍ വിളിച്ച നിര്‍ണായക യോഗത്തില്‍ നിന്നും മുകുള്‍ ഗോയല്‍ വിട്ടു നിന്നിരുന്നു. 1987 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ ഗോയല്‍ 2021 ജൂലൈയിലാണ് ഡിജിപിയായി ചുമതലയേറ്റത്.
Read Also : കച്ചി സംസ്‌കരിക്കാന്‍ ആം ആദ്മി സര്‍ക്കാരിന്റെ പദ്ധതിക്ക് ചെലവായത് 68 ലക്ഷം; പരസ്യത്തിന് 23 കോടി
Story Highlights: uttarpradesh dgp removed from post
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here