‘ഒരുപാട് വേദനയുണ്ട്, ഇത് നമ്മുടെ അവസാനചിത്രം ആവുമെന്ന് കരുതിയില്ല’; ഷഹാനയെക്കുറിച്ചുള്ള ഓര്‍മ്മ പങ്കിട്ട് നടന്‍ മുന്ന

മോഡല്‍ ഷഹാനയുടെ വേര്‍പാടില്‍ വേദന പങ്കിട്ട് നടന്‍ മുന്ന. ഷഹാനയ്ക്കൊപ്പം പ്രവര്‍ത്തിച്ച സമയത്ത് പകര്‍ത്തിയ ചിത്രങ്ങള്‍ മുന്ന ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചു. ഷഹാനയ്ക്കൊപ്പം എടുത്ത ആദ്യ ചിത്രവും അവസാന ചിത്രവും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.
നീ ഞങ്ങളെ വിട്ടു പോയി എന്നത് ഞെട്ടലോടെയാണ് മനസിലാക്കിയത്. വലിയ പ്രതീക്ഷ നല്‍കിയ നടിയായിരുന്നു. ദാരുണമായ അന്ത്യം. ഒപ്പം അഭിനയിച്ചതിനെക്കുറിച്ച് ഒരുപാട് നല്ല ഓര്‍മ്മകള്‍ ഉണ്ട്. ഒരുപാട് വേദനയുണ്ട്. ഒരുപാട് മിസ് ചെയ്യും. കുടുംബത്തിനായി പ്രാര്‍ഥനകള്‍. ഷൂട്ടിന്‍റെ അവസാനദിനം പകര്‍ത്തിയ ചിത്രമാണിത്. ഇത് നമ്മുടെ അവസാന ചിത്രമാവുമെന്ന് കരുതിയില്ല. സത്യം ഉടന്‍ പുറത്തുവന്നേ പറ്റൂ- ചിത്രങ്ങള്‍ക്കൊപ്പം മുന്ന കുറിച്ചു.
Read Also: മോഡൽ ഷഹാനയുടേത് തൂങ്ങിമരണം തന്നെയെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്
കോഴിക്കോട് പറമ്പില്‍ ബസാറിലെ വാടക വീട്ടിലാണ് ഷഹാനയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തിൽ ഭർത്താവ് സജാദിനെ പൊലീസ് ചോദ്യം ചെയ്തു. ഷഹാന ജനൽ കമ്പിയിൽ തൂങ്ങി മരിച്ചെന്ന് സജാദ് മൊഴി നൽകിയിട്ടുണ്ട്.
അതേസമയം, മകളെ സജാദ് കൊന്നതാണെന്ന് ഷഹാനയുടെ ഉമ്മ ഉമൈബ ആരോപിച്ചു. പരസ്യ ചിത്രങ്ങളിൽ അഭിനയിച്ച വരുമാനത്തിനായി നിരന്തരം പീഡിപ്പിച്ചു. ഇക്കാര്യം ഷഹാന പലതവണ തന്നോട് പറഞ്ഞു. വിവാഹം കഴിഞ്ഞ് താമസിയാതെ നൽകിയ സ്വർണ്ണം മുഴുവൻ ഭർത്താവ് സജാദ് വിറ്റു. നൽകിയ പണവും ദൂർത്തടിച്ചുവെന്നും ഇവർ പറയുന്നു.
ഇതിനിടെ മോഡൽ ഷഹാനയുടേത് തൂണിമരണമാണെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് . രാസപരിശോധനയ്ക്കായി സാമ്പിളുകൾ ശേഖരിച്ചു. ശേഷം ഷഹാനയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.
Story Highlights: Actor Munna shares his memories of Model Shahana
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here