ഓഫീസിലെത്താൻ ആവശ്യപ്പെട്ടതിന് ജോലി വിട്ട ആപ്പിൾ മെഷീൻ ലേണിങ് ഡയറക്ടർ ശമ്പളം വാങ്ങിയിരുന്നത് വർഷം 6 കോടി രൂപ!

ഓഫീസിലെത്താൻ ആവശ്യപ്പെട്ടതിന് ജോലി രാജിവച്ച ആപ്പിൾ മെഷീൻ ലേണിങ് ഡയറക്ടർ ഇയാൻ ഗുഡ്ഫെലോ ശമ്പളം വാങ്ങിയിരുന്നത് വർഷം 6 കോടി രൂപയെന്ന് റിപ്പോർട്ട്. കുറഞ്ഞത് ആറ് കോടി രൂപയാണ് വർഷത്തിൽ അദ്ദേഹം വാങ്ങിയിരുന്നതെന്നാണ് റിപ്പോർട്ട്. 6 മുതൽ 8 കോടി രൂപ വരെയെങ്കിലും ശമ്പളം അദ്ദേഹം വാങ്ങിയിരുന്നു എന്നും റിപ്പോർട്ടുകളിൽ സൂചിപ്പിക്കുന്നു.
കഴിഞ്ഞ ആഴ്ചയാണ് ഇയാൻ ആപ്പിളിലെ ജോലി വിട്ടത്. കൊവിഡ് കേസുകൾ കുറഞ്ഞതിനാൽ അമേരിക്കയിലെ കാലിഫോർണിയയിലുള്ള ഓഫീസിലേക്ക് ജീവനക്കാർ മടങ്ങിയെത്തണമെന്ന് ആപ്പിൾ സിഇഓ ടിം കുക്ക് നിർദ്ദേശം നൽകിയതിനു പിന്നാലെയായിരുന്നു രാജി. മൂന്ന് വർഷം മുൻപാണ് ഇയാൻ ആപ്പിളിൽ ജോയിൻ ചെയ്തത്.
കൊവിഡ് കേസുകൾ ഗണ്യമായി കുറഞ്ഞതിനാൽ ആപ്പിൾ ജീവനക്കാർക്കുള്ള പുതിയ വർക്ക് പോളിസി പുറത്തിറക്കിയിരുന്നു. ഏപ്രിൽ 11 മുതൽ ആഴ്ചയിൽ ഒരു ദിവസം ഓഫീസിലെത്തി ജോലി ചെയ്യണം. മെയ് 2 മുതൽ ആഴ്ചയിൽ രണ്ട് ദിവസവും മെയ് 23 മുതൽ മൂന്ന് ദിവസവും ഓഫീസിലെത്തി ജോലി ചെയ്യണമെന്നും ജീവനക്കാർക്ക് ആപ്പിൾ നിർദ്ദേശം നൽകി. ഇത് അംഗീകരിക്കാൻ കഴിയില്ലെന്ന് ഇയാൻ പറയുന്നു.
2019ലാണ് ഇയാൻ ആപ്പിളിൽ ജോലി ആരംഭിച്ചത്. ഗൂഗിളിൽ നിന്നാണ് ഇദ്ദേഹം ആപ്പിളിലെത്തിയത്.
Story Highlights: Apple engineer quit work salary
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here