അന്താരാഷ്ട്ര സമാധാനം ഉറപ്പാക്കണമെന്ന് ഇന്ത്യയും സൗദിയും; വിദേശകാര്യമന്ത്രിമാർ ചർച്ച നടത്തി

ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാനും വ്യാഴാഴ്ച ടെലിഫോൺ വഴി ചർച്ച നടത്തി. അന്താരാഷ്ട്ര സമാധാനം ശക്തിപ്പെടുത്താൻ കൂടുതൽ ശ്രമങ്ങളുണ്ടാവണമെന്ന് ഇരുരാജ്യങ്ങളും അഭിപ്രായപ്പെട്ടു.
Read Also: സൗദിയില്‍ പതിനായിരത്തിലധികം നിയമ ലംഘകര്‍ പിടിയിൽ
ഇന്ത്യയും സൗദിയും തമ്മിലുള്ള ആരോഗ്യകരമായ ബന്ധം പ്രതിരോധ സഹകരണമുൾപ്പടെയുള്ള മേഖലകളിലേക്ക് കടന്നിരിക്കെ ഇരു മന്ത്രിമാരുടേയും ചർച്ചയ്ക്ക് വലിയ പ്രാധാന്യമുണ്ട്. സൗദിയും ഇന്ത്യയും തമ്മിലുള്ള പ്രതിരോധബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പലുകൾ കഴിഞ്ഞദിവസങ്ങളിൽ സൗദി തീരത്തെത്തിയിരുന്നു. ഇരുരാജ്യങ്ങളുടെയും സംയുക്ത സൈനിക പരിശീലനത്തിനായാണ് കപ്പലുകൾ ജിദ്ദ തുറമുഖത്ത് വന്നത്.
ഇന്ത്യയുടെ പ്രഥമ പരിശീലന സ്ക്വാഡ്രൺ – ഐ.എൻ.സ് തിർ, ഐ.എൻ.എസ് സുജാത എന്നിവയും ഇന്ത്യൻ കോസ്റ്റ് ഗാർഡ് കപ്പൽ സാരഥിയുമാണ് ഈ മാസം അഞ്ചിന് സൗദിയുടെ പശ്ചിമ തീരമായ ജിദ്ദ തുറമുഖത്ത് വന്നത്.
Story Highlights: India, Saudi Arabia to ensure international peace
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here