വേദനയിൽ പങ്കുചേരുന്നു; യുഎഇ പ്രസിഡന്റിന്റെ വിയോഗത്തില്‍ അനുശോചിച്ച് പ്രധാനമന്ത്രി

യുഎഇ പ്രസിഡൻ്റും അബുദാബി ഭരണാധികാരിയുമായ ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്‍റെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അഗാധ ദുഃഖം രേഖപ്പെടുത്തി. ശൈഖ് ഖലീഫ ബിൻ സായിദ് ഇന്ത്യ – യു എ ഇ ബന്ധം അഭിവൃദ്ധി പ്രാപിപ്പിക്കുന്നതിൽ വലിയ പങ്ക് വഹിച്ച നേതാവായിരുന്നെന്ന് മോദി പറഞ്ഞു. ഇന്ത്യൻ ജനതയുടെ ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നുവെന്ന് ട്വിറ്ററിലൂടെ വ്യക്തമാക്കിയ മോദി യുഎഇയിലെ ജനങ്ങൾക്കൊപ്പം വേദനയിൽ പങ്കുചേരുന്നുവെന്നും കുറിച്ചു.
ഇന്ത്യയോടും കേരളത്തോടുമൊക്കെ ആത്മബന്ധം പുലർത്തിയിരുന്ന ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് അന്തരിച്ചത്. 73 വയസായിരുന്നു.
I am deeply saddened to know about the passing away of HH Sheikh Khalifa bin Zayed. He was a great statesman and visonary leader under whom India-UAE relations prospered. The heartfelt condolences of the people of India are with the people of UAE. May his soul rest in peace.
— Narendra Modi (@narendramodi) May 13, 2022
Read Also: ‘എന്നും സുഹൃത്തായി നിലകൊണ്ടു, പ്രളയ കാലത്തെ സഹായ ഹസ്തം’; വലിയ നഷ്ടമെന്നും മുഖ്യമന്ത്രി
2004 നവംബർ 3 മുതൽ യുഎഇ പ്രസിഡൻ്റാണ് ഇദ്ദേഹം. രാജ്യത്തിൻ്റെ ആദ്യ പ്രസിഡൻ്റും പിതാവുമായ ഷെയ്ഖ് സയ്ദ് ബിൻ സുൽത്താൻ അൽ നഹ്യാൻ്റെ മരണത്തിനു പിന്നാലെയാണ് അദ്ദേഹം ഈ സ്ഥാനം ഏറ്റെടുത്തത്.
Story Highlights: PM Modi condolences on demise of uae president sheikh khalifa bin zayed
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here