പ്രകാശ് രാജ് രാജ്യസഭയിലേക്ക്? കെ ചന്ദ്രശേഖർ റാവുവുമായി കൂടിക്കാഴ്ച നടത്തി

നടന്‍ പ്രകാശ് രാജ് തെലങ്കാന മുഖ്യമന്ത്രിയും ടി.ആര്‍.എസ് അദ്ധ്യക്ഷനുമായ കെ ചന്ദ്രശേഖര്‍ റാവുവുമായി കൂടിക്കാഴ്ച നടത്തി. രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കൂടിക്കാഴ്ച. തെലങ്കാനയിലെ മൂന്ന് സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിൽ ഒന്നിൽ പ്രകാശ് രാജിന്റെ പേര് പരിഗണിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് തിയതി വ്യാഴാഴ്ച തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചിരുന്നു. വിവിധ സംസ്ഥാനങ്ങളിലെ ഒഴിവ് വരുന്ന 52 സീറ്റുകളിലേക്ക് ജൂണ്‍ 10നാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. തെലങ്കാനയിലെ മൂന്ന് സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഒഴിവ് വരുന്ന രണ്ട് സീറ്റുകളിലേക്കും ഒരു സീറ്റിലേക്ക് ഉപതെരഞ്ഞെടുപ്പുമാണ് നടക്കുന്നത്. ഈ സാഹചര്യത്തിലാണ് കൂടിക്കാഴ്ച ചര്‍ച്ചയാവുന്നത്.
Story Highlights: Prakash Raj meets K Chandrasekhar Rao ahead of Rajya Sabha polls
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here