Advertisement

തോമസ് കപ്പ്; ചരിത്രത്തിലാദ്യമായി ഇന്ത്യ ഫൈനലിൽ

May 13, 2022
Google News 3 minutes Read
pranoy

തോമസ്‌ കപ്പ്‌ ബാഡ്‌മിന്റണിൽ ഇന്ത്യയുടെ എച്ച് എസ് പ്രണോയ് ഫൈനലിൽ. ആദ്യ ​ഗെയിം നഷ്ടമായ ശേഷമാണ് മലയാളി താരം എച്ച് എസ് പ്രണോയ് കളിയിലേക്ക് തിരിച്ചെത്തിയത്. ചരിത്രത്തിലാദ്യമായാണ് ഇന്ത്യ തോമസ്‌ കപ്പ്‌ ബാഡ്‌മിന്റൺ ഫൈനലിലെത്തുന്നത്. ഡെൻമാർക്കിനെ 3-2ന്‌ തകർത്താണ് എച്ച് എസ് പ്രണോയ് ഫൈനലിലെത്തിയത്. ( Thomas Cup; India in final for the first time in history )

മലയാളിതാരം എച്ച്‌ എസ്‌ പ്രണോയിയിലൂടെ തോമസ്‌ കപ്പ്‌ ബാഡ്‌മിന്റണിൽ ഇന്ത്യ വെള്ളി മെഡലുറപ്പിച്ചിരിക്കുകയാണ്. ക്വാർട്ടറിൽ, അഞ്ചുവട്ടം ജേതാക്കളായ മലേഷ്യയെ 3-2ന്‌ തകർത്താണ് സെമിയിലേക്ക്‌ മുന്നേറിയത്. 1952, 1955, 1979 വർഷങ്ങളിലും ഇന്ത്യ അവസാന നാലിൽ ഇടംപിടിച്ചിരുന്നു. എന്നാൽ, അന്ന്‌ ഫൈനലിൽ എത്തുന്നവർക്കുമാത്രമായിരുന്നു മെഡൽ.

Read Also: ‘പണ്ടൊരു സന്തോഷ് ട്രോഫി ഫൈനലിൽ ആളുകൾക്ക് ടിക്കറ്റ് കിട്ടാതെ വന്നതാണ് കലൂർ സ്റ്റേഡിയം ഉണ്ടാകാനുള്ള കാരണം’

പ്രണോയ് തിരുവനന്തപുരം സ്വദേശിയാണ്. നിലവിൽ ബാഡ്മിന്റണിൽ ഇന്ത്യയിൽനിന്നുള്ള രണ്ടാം നമ്പർ താരമാണ് അദ്ദേഹം. ഇപ്പോൾ ഹൈദരാബാദിലെ ഗോപിചന്ദ് ബാഡ്മിന്റൺ അക്കാദമിയിൽ ആണ് പ്രണോയ് പരിശീലനം നടത്തുന്നത്.

Story Highlights: Thomas Cup; India in final for the first time in history

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here