അമൃത് സറിലെ ഗുരു നാനാക് ദേവ് ആശുപത്രിയിൽ വൻ തീപിടുത്തം

അമൃത് സറിലെ ഗുരു നാനാക് ദേവ് ആശുപത്രിയിൽ വൻ തീപിടുത്തം. മൂന്ന് നിലകളിലേക്ക് തീ പടർന്നു. നിരവധി രോഗികളും സന്ദർശകരും കുടുങ്ങിയാതായി റിപ്പോർട്ട്. തീ പടർന്നത് പാർക്കിംഗ് സ്ഥലത്തെ ട്രാന്സ്ഫോർമറിൽ നിന്നാണ്. ആശുപത്രി ജീവനക്കാർ ഉടൻ തന്നെ രോഗികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. യഥാസമയം അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി 40 മിനിറ്റിനുള്ളിൽ തീ അണച്ചതിനാൽ വൻ ദുരന്തം ഒഴിവായി. സംഭവത്തിൽ മൂന്നിലധികം കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായി പറയപ്പെടുന്നതിനാൽ ഉപകരണങ്ങളുടെ നഷ്ടം ഇതുവരെ കണക്കാക്കിയിട്ടില്ല.
Read Also: വീട്ടിൽ തനിച്ച് താമസിച്ചത് 66 ദിവസം; പാചകവും വീട്ടുകാര്യങ്ങളും തനിച്ച് ചെയ്ത് പതിമൂന്നുകാരൻ…
ഒപിഡിക്ക് സമീപം സ്ഥാപിച്ച രണ്ട് ഇലക്ട്രിക് ട്രാൻസ്‌ഫോർമറുകളിൽ സ്‌ഫോടനം ഉണ്ടായതായി പ്രിൻസിപ്പൽ ജിഎം സി രാജീവ് കുമാർ ദേവഗൺ അറിയിച്ചു. എന്നാൽ തീപിടുത്തത്തിൽ ഒരു രോഗിക്കും ജീവഹാനിയോ പരുക്കോ ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ഓരോ ട്രാൻസ്ഫോമറിലും ഏകദേശം ആയിരം ലിറ്റർ ഓയിൽ ഉണ്ടായിരുന്നു, അത് കടുത്ത ചൂടിൽ തീപിടിക്കും. അഗ്നിശമന സേനാംഗങ്ങൾ എത്തി തീ നിയന്ത്രണ വിധേയമാക്കിയതായി അദ്ദേഹം പറഞ്ഞു.
Story Highlights: Amritsar, Fire breaks out in Guru Nanak Dev Hospital
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here