സംസാരിക്കുന്ന ചിത്രങ്ങൾ കാണണമെങ്കിൽ ഇവിടെ കമോൺ! ; സമൂഹ മാധ്യമങ്ങളിൽ വൈറലായി അരുണ്‍ രാജ്

തിരുവനന്തപുരം സ്വദേശി അരുണ്‍ രാജിന്റെ കാന്‍വാസ് നിറയെ സംസാരിക്കുന്ന ചിത്രങ്ങളാണ്. സൗന്ദര്യമുള്ള മുഖങ്ങള്‍ക്ക് പിന്നാലെ ക്യാമറ ചലിക്കുന്ന ഇക്കാലത്ത് വേട്ടയാടപ്പെടുന്നവരുടെ കഥ തന്റെ ക്യാമറക്കണ്ണിലൂടെ പകര്‍ത്തുകയാണ് ഐ.ടി പ്രൊഫഷണല്‍ കൂടിയായ അരുണ്‍ രാജ്.
ഫാഷന്‍ ഫോട്ടോഗ്രാഫിയിലൂടെയായിരുന്നു അരുണിന്റെ തുടക്കം. തിരുവനന്തപുരം ടെക്‌നോപാര്‍ക്കില്‍ ഐ.ടി പ്രൊഫഷണലായ അരുണ്‍ ഒഴിവുസമയങ്ങളിലാണ് ക്യാമറയുമായി പടം പിടിക്കാന്‍ ഇറങ്ങുന്നത്. വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്ന ചിന്തയില്‍ നിന്നാണ് സ്റ്റോറി ടെല്ലിംഗ് ഫോട്ടോഗ്രാഫിയിലേക്ക് എത്തുന്നത്. ആദ്യ പരീക്ഷണം തന്നെ വിജയം കണ്ടതോടെ അരുണിന്റെ കഥപറയും ചിത്രങ്ങളെ സാമൂഹിക മാധ്യമങ്ങള്‍ ഇരുകൈയും നീട്ടി സ്വീകരിക്കുകയായിരുന്നു.
Read Also: എ ഐ ക്യാമറകള്‍ എറണാകുളം ജില്ലയില്‍ പണി തുടങ്ങി;രാത്രിയും പകലും നിരീക്ഷണത്തിന് 64 ക്യാമറകള്‍
സത്രീപക്ഷ വിഷയങ്ങളാണ് പ്രധാനമായും ചിത്രകഥകളായി അരുണ്‍ അവതരിപ്പിക്കുന്നത്. ഫ്രാങ്കോ മുളയ്ക്കല്‍ കേസും വാളയാര്‍ സംഭവവും ആ ക്യാമറ കണ്ണുകള്‍ ഒപ്പിയെടുത്തു. അവസാനമായി ഈ മാതൃദിനത്തിലിറങ്ങിയ അരുണിന്റെ ചിത്രങ്ങളും സൂപ്പര്‍ ഹിറ്റായി.
സ്വന്തമായി കഥയെഴുതി സിനിമ സംവിധാനം ചെയ്യണമെന്നതാണ് അരുണിന്റെ ഏറ്റവും വലിയ സ്വപ്നം. സാമൂഹം ഒറ്റപ്പെടുത്തുന്നവരുടെ ചിത്രങ്ങള്‍ പകര്‍ത്തി അവരുടെ ശബ്ദമാകാനാണ് അരുൺ ശ്രമിക്കുന്നത്.
Story Highlights: Arun Raj goes viral on social media
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here