2023 ഏഷ്യന്‍ കപ്പ് ഫുട്‌ബോളില്‍ നിന്നും ചൈന പിന്മാറി

2023 ഏഷ്യന്‍ കപ്പ് ഫുട്‌ബോളില്‍ നിന്നും ചൈന പിന്മാറി. കൊവിഡ് സാഹചര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് പിന്മാറ്റം. ഇക്കാര്യം ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷനെ അറിയിച്ചിട്ടുണ്ട്. പുതിയ വേദിയെ കുറിച്ച് ഫിഫ ഇതുവരെ ഒന്നും സംസാരിച്ചിട്ടില്ല.(China Withdraws As Host Of 2023 Asian Cup)
2019ലാണ് ചൈനയ്ക്ക് വേദി അനുവദിച്ചത്. 2023 ജൂലൈ 16 മുതല്‍ പത്ത് നഗരങ്ങളിലായിട്ടാണ് മത്സരം നടക്കേണ്ടിയിരുന്നത്. 24 ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റിന്റെ ലോഗോ ഇതിനിനോടകം പുറത്തുവിട്ടിരുന്നു.
Read Also: വീട്ടിൽ തനിച്ച് താമസിച്ചത് 66 ദിവസം; പാചകവും വീട്ടുകാര്യങ്ങളും തനിച്ച് ചെയ്ത് പതിമൂന്നുകാരൻ…
ടൂര്‍ണമെന്റിന് ഇന്ത്യ ഇതുവരെ യോഗ്യത നേടിയിട്ടില്ല. കംബോഡിയ, അഫ്ഗാനിസ്ഥാന്‍, ഹോംങ് കോങ് എന്നിവര്‍ക്കെതിരെയാണ് ഇന്ത്യ യോഗ്യതാ മത്സരം കളിക്കേണ്ടത്. ജൂണ്‍ എട്ടിനാണ് കംബോഡിയക്കെതിരായ മത്സരം. 11ന് അഫ്ഗാനിസ്ഥാനെതിരെ കളിക്കും.
Story Highlights: China Withdraws As Host Of 2023 Asian Cup
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here