രാജസ്ഥാൻ മന്ത്രിയുടെ കാർ അപകടത്തിൽപ്പെട്ടു

രാജസ്ഥാൻ സർക്കാരിലെ ന്യൂനപക്ഷകാര്യ മന്ത്രി സാലിഹ് മുഹമ്മദ് സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു. ജയ്‌സാൽമീറിലേക്കുള്ള യാത്രാമധ്യേയാണ് അപകടം. ഗ്യാസ് സിലിണ്ടർ കയറ്റിയ ലോറിയെ മറികടക്കുന്നതിനിടെ ഇടിക്കുകയായിരുന്നുവെന്നാണ് വിവരം.
പിൻ സീറ്റിൽ യാത്ര ചെയ്ത മന്ത്രി പരുക്കില്ലാതെ രക്ഷപ്പെട്ടു. എന്നാൽ ഗൺമാനും ഡ്രൈവർക്കും അപടകത്തിൽ പരുക്കേറ്റു. ശനിയാഴ്ച രാവിലെ 7.30 ഓടെയാണ് സംഭവം. കേരുവിന് 2 കിലോമീറ്റർ മുന്നിലുള്ള വളവിൽ മന്ത്രിയുടെ വാഹനം സിലിണ്ടർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.
സർക്കാർ കാറിന്റെ ഒരു ഭാഗം പൂർണമായും തകർന്നു. വിവരമറിഞ്ഞെത്തിയ പൊലീസ് മറ്റൊരു കാറിലാണ് മന്ത്രിയെ ജയ്‌സാൽമീറിലേക്ക് അയച്ചത്.
Story Highlights: Rajasthan minority minister saleh mohammed car met with an accident
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here