സ്ത്രീയും -പുരുഷനും റെസ്റ്റോറന്റുകളിൽ ഒരുമിച്ച് ഭക്ഷണം കഴിക്കാൻ പാടില്ല; വിലക്കേർപ്പെടുത്തി താലിബാൻ

താലിബാൻ, പടിഞ്ഞാറൻ ഹെറാത്ത് പ്രവിശ്യയിൽ ലിംഗ വേർതിരിവ് പദ്ധതി നടപ്പാക്കിയതായി റിപ്പോർട്ട്. ഫാമിലി റെസ്റ്റോറന്റുകളിൽ കുടുംബാംഗങ്ങൾക്കൊപ്പം ഭക്ഷണം കഴിക്കാൻ പുരുഷന്മാർക്ക് വിലക്കേർപ്പെടുത്തിയതാണ് പുതിയ ഉത്തരവ്. സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേക ദിവസങ്ങളിൽ മാത്രം പങ്കെടുക്കാൻ അനുവാദമുള്ള ഹെറാത്തിലെ പൊതു പാർക്കുകളിൽ ലിംഗഭേദം പാലിക്കണമെന്നാണ് നിർദേശം.
വ്യാഴം, വെള്ളി, ശനി ദിവസങ്ങളാണ് സ്ത്രീകൾക്ക് പാർക്കിൽ പോകുവാൻ അനുവദിച്ചിരിക്കുന്നത്. മറ്റ് ദിവസങ്ങൾ പുരുഷന്മാർക്ക് വിനോദത്തിനും വ്യായാമത്തിനും വേണ്ടിയുള്ളയാണ് എന്ന് പ്രമോഷൻ ഓഫ് വൈസ് ആൻഡ് പ്രിവൻഷൻ മന്ത്രാലയത്തിലെ താലിബാൻ ഉദ്യോഗസ്ഥനായ റിയാസുല്ല സീരത്ത് പറഞ്ഞു.
ഒരേ ദിവസം അമ്യൂസ്‌മെന്റ് പാർക്കുകളിൽ പോകുന്നതിൽ നിന്ന് പുരുഷന്മാരെയും സ്ത്രീകളെയും വിലക്കുന്നത് ഇതാദ്യമായല്ല. മാർച്ചിലും താലിബാൻ സമാനമായ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
അതേസമയം പാശ്ചാത്യ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാർ സംയുക്ത പ്രസ്താവനയിൽ അഫ്ഗാൻ സ്ത്രീകളുടെ മനുഷ്യാവകാശങ്ങളെ ഹനിക്കുന്ന താലിബാൻ നിയന്ത്രണങ്ങൾക്കെതിരെ ഖേദം പ്രകടിപ്പിച്ചു. എല്ലാ അഫ്ഗാനികൾക്കും അവരുടെ മനുഷ്യാവകാശങ്ങൾ ആസ്വദിക്കാൻ കഴിയണമെന്ന് പ്രസ്താവനയിൽ പറയുന്നു.
Story Highlights: Taliban enforce gender segregation for restaurants
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here