Advertisement

ഒരേസമയം വ്യത്യസ്ത രുചികൾ അറിയണം; നാവ് നെടുകെ കീറി യുവതി

May 14, 2022
Google News 4 minutes Read
woman split tongue tastes

ശസ്ത്രക്രിയയിലൂടെ തന്റെ നാവ് രണ്ടായി പിളർത്തിയിരിക്കുകയാണ് ആർട്ടിസ്റ്റ് കൂടിയായ കാലിഫോർണിയ സ്വദേശി ബ്രിയന്ന മേരി ഷിഹാദ്. ഒരേസമയം വ്യത്യസ്തമായ രുചികൾ അറിയാനാണ് സ്വന്തം ശരീരം തന്നെ ഇവർ പരീക്ഷണ വസ്തുവാക്കിയത്.‘എങ്ങനെ ഒരേസമയം നിങ്ങൾക്കു രണ്ട് രുചികൾ ആസ്വദിക്കാം?’ എന്ന കുറിപ്പോടെയാണ് വിഡിയോ പങ്കുവച്ചിട്ടുണ്ട് (woman split tongue tastes).

Read Also: എറണാകുളം ഡിസിസി ജനറല്‍ സെക്രട്ടറി എം.ബി.മുരളീധരന്‍ സിപിഐഎമ്മിലേക്ക്…?

ഇരുഗ്ലാസിലായി ബ്രിയന്ന വ്യത്യസ്തമായ പാനീയങ്ങൾ രുചിക്കുന്നതാണ് വിഡിയോ. ഇരുഗ്ലാസുകളിലേക്കും ഒരേസമയം നാക്കുനീട്ടി ഗ്ലാസിലെ പാനീയങ്ങൾ ഒരേസമയം രുചിക്കുന്നത്. ഒരു ഗ്ലാസിൽ വെള്ളവും മറ്റേ ഗ്ലാസിൽ സ്പ്രൈറ്റുമാണ് ഉള്ളത്. കുനിഞ്ഞ് നാക്കു നീട്ടുമ്പോൾ ബ്രിയന്നയുടെ രണ്ടായി കീറിയ നാവ് ഇരുഗ്ലാസുകളിലെ പാനീയങ്ങളിലും മുങ്ങുന്നു. ഇതിലൂടെ ഒരേസമയം രണ്ടു പാനീയങ്ങളുടെയും രുചി അറിയാൻ സാധിക്കുന്നു. അതേസമയം നാക്കു പിളർത്തുന്ന ശസ്ത്രക്രിയ ചെയ്യുന്നത് വലിയ അപകടങ്ങളുണ്ടാക്കുമെന്നാണ് ആരോഗ്യ വിദഗ്‍ധർ മുന്നറിയിപ്പു നൽകുന്നത്.

Story Highlights: Woman With Split Tongue Tastes 2 Drinks At Same Time, Watch Her Reaction

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here