ആൻഡ്രുവിന്റെ അവസാന ഇൻസ്റ്റഗ്രാം പോസ്റ്റ് അന്തരിച്ച സുഹൃത്ത് ഷെയ്ൻ വോണിനെ കുറിച്ച്

ഓസ്‌ട്രേലിയൻ ഓൾ റൗണ്ടർ ആൻഡ്രു സൈമൺസിന്റെ വിയോഗ വാർത്തയിൽ നടുങ്ങി നിൽക്കുകയാണ് ലോകം. ആൻഡ്രുവിന്റെ അവസാന ഇൻസ്റ്റഗ്രാം പോസ്റ്റും മരണത്തെ കുറിച്ചായിരുന്നു എന്ന യാദൃശ്ചികതയിൽ തരിച്ച് നിൽക്കുകയാണ് കായിക ലോകം. ഉറ്റ സുഹൃത്ത് ഷെയിൻ വോണിനെ കുറിച്ചായിരുന്നു ആൻഡ്രുവിന്റെ അവസാന വാചകങ്ങൾ. ( andrew symonds last instagram post )
‘ഞാൻ തകർന്ന് നിൽക്കുകയാണ്. ഇതൊരു ദുഃസ്വപ്‌നമാകണേ എന്നാണ് പ്രാർത്ഥന. നിന്നെ ഒരിക്കലും കാണാൻ സാധിക്കില്ലെന്ന സത്യം എന്നെ വിട്ടൊഴിയുന്നില്ല. വോണിന്റെ കുടുംബത്തിന് എന്റെ സ്‌നേഹം. എനിക്കൊന്നും പറയാൻ സാധിക്കുന്നില്ല’- ആൻഡ്രു സൈമൺസ് കുറിച്ചു.
Read Also: വീട്ടിൽ തനിച്ച് താമസിച്ചത് 66 ദിവസം; പാചകവും വീട്ടുകാര്യങ്ങളും തനിച്ച് ചെയ്ത് പതിമൂന്നുകാരൻ…
മാർച്ച് 4ന് ഹൃദയാഘാതത്തെ തുടർന്നായിരുന്നു ഷെയ്ൻ വോൺ മരിച്ചത്. ഇതിന് കൃത്യം രണ്ട് മാസത്തിനിപ്പുറം തന്നെ സുഹൃത്ത് ആൻഡ്രുവും വിടവാങ്ങി. ആൻഡ്രു സൈമൺസ് (46) ക്വീൻസ്ലാന്റിലെ വാഹനാപകടത്തിലാണ് മരിച്ചത്. ശനിയാഴ്ച രാത്രി ക്വീൻസ്ലാന്റിലെ ടൗൺസ്വില്ലയിലുള്ള വീടിന് സമീപം വച്ചാണ് അപകടമുണ്ടായത്.
ഓസ്‌ട്രേലിയക്കായി ആൻഡ്രു സൈമൺസ് 26 ടെസ്റ്റുകളും 198 ഏകദിന മത്സരങ്ങളും 14 ട്വന്റി-20 മത്സരങ്ങളും കളിച്ചിട്ടുണ്ട്.
Story Highlights: andrew symonds last instagram post
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here