തോമസ് കപ്പ് ബാഡ്മിന്റണ്‍; ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി

തോമസ് കപ്പ് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ചരിത്രമെഴുതിയ ഇന്ത്യന്‍ ടീമിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ‘കന്നി തോമസ് കപ്പ് നേടിയ ഇന്ത്യൻ ടീമിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. ഇത് ഇന്ത്യൻ ബാഡ്മിന്റണ്‍ ചരിത്രത്തിന് അഭിമാന നിമിഷമാണ്’ – മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു. ഫൈനലിൽ നിലവിലെ ചാമ്പ്യന്മാരായ ഇന്‍ഡൊനീഷ്യയെ വീഴ്ത്തിയാണ് ഇന്ത്യ സ്വര്‍ണം സ്വന്തമാക്കിയത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇന്ത്യന്‍ ബാഡ്മിന്റണ്‍ ടീമിനെ അഭിനന്ദിച്ചിരുന്നു. ഇന്ത്യ ചരിത്രം കുറിച്ചിരിക്കുകയാണെന്നും ഇനിയും വിജയങ്ങൾ ആവർത്തിക്കപ്പെടട്ടെയെന്നും അദ്ദേഹം ആശംസിച്ചു. വരാനിരിക്കുന്ന കായിക താരങ്ങൾക്ക് വലിയ പ്രചോദനമാണ് ഈ തിളക്കമാർന്ന വിജയമെന്നും മോദി കൂട്ടിച്ചേർത്തു.
ഇന്തോനേഷ്യയെ ഫൈനലില്‍ 3-0നാണ് ഇന്ത്യ തകര്‍ത്തത്. രണ്ട് സിംഗിൾസിലും ഒരു ഡബിൾസിലും ജയിച്ചാണ് ഇന്ത്യ കിരീടം ഉറപ്പിച്ചത്. കിഡംബി ശ്രീകാന്തും സാത്വിക് സായ്രാജ് റാങ്കി റെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യവും ലക്ഷ്യ സെന്നുമാണ് ഇന്ത്യയുടെ വിജയ ശില്‍പികള്‍. 14 തവണ കിരീടം നേടിയ ടീമാണ് ഇന്തോനേഷ്യ.
Story Highlights: cm congratulates indian team
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here