Advertisement

പ്രായപരിധി ചിന്തന്‍ ശിബിരത്തില്‍ ചര്‍ച്ചയായെന്ന് ഹരീഷ് റാവത്ത്

May 15, 2022
Google News 2 minutes Read

പ്രായപരിധി ചിന്തന്‍ ശിബിരത്തില്‍ ചര്‍ച്ചയായെന്ന് ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹരീഷ് റാവത്ത്. 75 വയസ് പ്രായപരിധി നടപ്പായാല്‍ പാര്‍ലമെന്ററി മോഹം അവസാനിപ്പിക്കും. പാര്‍ട്ടി പ്രവര്‍ത്തകനായി തുടരുമെന്നും തന്റെ ചുമതലയേതെന്ന് പാര്‍ട്ടി തീരുമാനിക്കുമെന്നും ഹരീഷ് റാവത്ത് ട്വന്റി ഫോറിനോട് പറഞ്ഞു.

അതേസമയം, രാജ്യസഭാംഗങ്ങളുടെ കാലാവധി പരിമിതപ്പെടുത്തുന്നതിനൊപ്പം സംഘടനയില്‍ എല്ലാ തലങ്ങളിലും സ്ഥാനങ്ങള്‍ വഹിക്കുന്നതിനും തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനും നേതാക്കള്‍ക്ക് പ്രായപരിധി ഏര്‍പ്പെടുത്തുന്നതിനെ കുറിച്ച് പാര്‍ട്ടി ഗൗരവമായ ചര്‍ച്ചകള്‍ നടന്നുവെന്നാണ് സൂചന. ഉദാഹരണത്തിന്, പ്രായപരിധി 70 അല്ലെങ്കില്‍ 75? രാജ്യസഭയുടെ കാലാവധി 2 അല്ലെങ്കില്‍ 3 ആയി പരിമിതപ്പെടുത്തണോ? ഒരു നിശ്ചിത പ്രായത്തിന് മുകളിലുള്ള ഒരു പുതിയ അംഗത്തെയും ഏതെങ്കിലും സംഘടനാ ബോഡികളില്‍ ഉള്‍പ്പെടുത്തുന്നില്ലെന്ന് ഉറപ്പാക്കുക എന്നതാണ് മറ്റൊരു ആശയം.

വിവിധ വിഷയങ്ങളില്‍ ആറു സമിതികളിലും ഇന്നലെ ചര്‍ച്ചകള്‍ നടന്നിരുന്നു. ചര്‍ച്ച പൂര്‍ത്തിയാക്കി അന്തിമ പ്രമേയത്തിലേക്കു കടക്കും. അതിനുശേഷം കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കു സമര്‍പ്പിക്കും. അല്‍പ്പ സമയത്തിനകം ചേരുന്ന പ്രവര്‍ത്തക സമിതിയില്‍ ഇത് അവതരിപ്പിച്ച്, ചര്‍ച്ച ചെയ്ത ശേഷം ‘ഉദയ്പുര്‍ പ്രഖ്യാപനമായി’ ഇതു പുറത്തിറക്കും. രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനാകണമെന്ന ആവശ്യം ചിന്തന്‍ ശിബിരത്തിലും ഉയര്‍ന്നു. അശോക് ഗെലോട്ട് അടക്കമുള്ള നേതാക്കളാണ് ഈ ആവശ്യം ഉന്നയിച്ചത്.

രാഹുലിനു വേണ്ടിയുള്ള ചര്‍ച്ചകള്‍ക്കിടെയാണു ചില നേതാക്കള്‍ ജി23യെ വിമര്‍ശിച്ചത്. കോണ്‍ഗ്രസ് അധ്യക്ഷയ്ക്കും പാര്‍ട്ടിക്കുമെതിരായി ചില നേതാക്കള്‍ നിരന്തരം വിമര്‍ശനമുന്നയിക്കുകയാണെന്നു വാദമുയര്‍ന്നു. വിമര്‍ശനങ്ങള്‍ പാര്‍ട്ടിയെ ദുര്‍ബലമാക്കുന്നതാണ്. ഇതു നേതാക്കള്‍ അവസാനിപ്പിക്കണമെന്നും ആവശ്യമുയര്‍ന്നു. ചിന്തന്‍ ശിബിരം ഇന്ന് സമാപിക്കും.

Story Highlights: Harish Rawat says age limit was discussed at the camp

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here