തെലങ്കാനയെ ബംഗാളാക്കി മാറ്റാന്‍ ശ്രമം; കെസിആറിനെതിരെ അമിത് ഷാ

തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിനെ കടന്നാക്രമിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ. തെലങ്കാനയെ പശ്ചിമ ബംഗാളാക്കി മാറ്റാനാണ് ചന്ദ്രശേഖര റാവു ശ്രമിക്കുന്നതെന്ന് അമിത് ഷാ കുറ്റപ്പെടുത്തി.
‘തെലങ്കാനയെ ബംഗാളാക്കി മാറ്റാനാണ് ചന്ദ്രശേഖര റാവു ശ്രമിക്കുന്നത്. അതിപ്പോള്‍ അവസാനിപ്പിക്കണം. ബിജെപി നേതാവ് സായ് ഗണേഷിന്റെ കൊലയാളികളെ വെളിച്ചത്തുകൊണ്ടുവരണം’. അമിത് ഷാ പറഞ്ഞു. തെലങ്കാനയില്‍ നടക്കുന്ന പ്രജാ സംഗ്രമ യാത്രയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘കെസിആറിന്റെ പാര്‍ട്ടിയുടെ നിയന്ത്രണം ഓള്‍ ഇന്ത്യ മജ്ലിസ്-ഇ-ഇത്തേഹാദുല്‍ മുസ്ലിമീന്‍ തലവന്‍ അസദുദ്ദീന്‍ ഒവൈസിയാണ്. ടിആര്‍എസ് പാര്‍ട്ടിയുടെ ചിഹ്നം ഒരു കാറാണ്, കാറിന്റെ സ്റ്റിയറിംഗ് വീല്‍ എപ്പോഴും ഉടമയുടെയോ ഡ്രൈവറുടെയോ കൈയിലായിരിക്കും, എന്നാല്‍ ടിആര്‍എസിന്റെ കാറിന്റെ സ്റ്റിയറിംഗ് വീല്‍ ഒവൈസിക്കൊപ്പമാണ്,’ ആഭ്യന്തര മന്ത്രി പറഞ്ഞു.
തന്റെ 57 വര്‍ഷത്തെ പൊതു സേവനത്തില്‍, ഇത്രയും അഴിമതി നിറഞ്ഞ ഒരു സര്‍ക്കാരിനെ കണ്ടിട്ടില്ലെന്നും കെ ചന്ദ്രശേഖര റാവുവിനെ പരിഹസിച്ച് അദ്ദേഹം പറഞ്ഞു.
Story Highlights: KCR wants to turn Telangana into Bengal says Amit Shah
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here