മൂക്കും മേൽച്ചുണ്ടുകളും ചെവിയും മുറിച്ചു, നാക്ക് രണ്ടാക്കി, ശരീരം മുഴുവൻ ടാറ്റു; കണ്ടാൽ ഞെട്ടും ഈ യുവാവിനെ

സാത്താൻ രൂപത്തോടുള്ള അടങ്ങാത്ത അഭിനിവേശം മൂലം എല്ലാവരെയും ഞെട്ടിക്കുന്ന തരത്തിൽ രൂപമാറ്റം നടത്തി ഫ്രാൻസിലെ ആന്‍റണി ലോഫ്രെഡോ എന്ന മുപ്പത്തിനാലുകാരൻ. മുഖം, ചുണ്ട്, നാക്ക്, കണ്ണ് എന്നിവിടങ്ങളിൽ ഉൾപ്പടെ ശരീരത്തിന്റെ 90 ശതമാനം ഭാഗങ്ങളിലും ടാറ്റൂ ചെയ്താണ് ആന്റണി ലോഫ്രെഡോ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്നത്. (Black Alien Project)
കറുത്ത അന്യഗ്രഹജീവികളെ പോലെയാണ് 33കാരനായ ആന്റണിയുടെ ഇപ്പോഴത്തെ രൂപം. സാത്താൻ രൂപത്തോട് അതിയായ ആരാധനയാണെന്നും അത് കൊണ്ടാണ് ഈ രൂപമാറ്റം നടത്തുന്നതെന്നും യുവാവ് വ്യക്തമാക്കുന്നു. ബ്ലാക്ക് ഏലിയൻ പ്രോജക്റ്റ് എന്ന ആന്റണിയുടെ ഇൻസ്റ്റഗ്രാം പേജിന് 700,000 ഫോളോവേഴ്‌സാണുള്ളത്. ശസ്ത്രക്രിയയിലൂടെ നാവ് നെടുകെ കീറിയും ഇയാൾ ടാറ്റൂ ചെയ്തിട്ടുണ്ട്. അടുത്തിടെ തന്റെ മേൽച്ചുണ്ടുകൾ സർജറിയിലൂടെ നീക്കം ചെയ്തിരുന്നു. ഈ യുവാവ് ഇടത് കൈയിലെ രണ്ട് വിരലുകളും നേരത്തേ മുറിച്ചുമാറ്റിയിരുന്നു. പൂർണമായും അന്യഗ്രഹ ജീവിയായി മാറുകയാണ് ‘ബ്ലാക് ഏലിയൻ പ്രൊജക്ട്’ വഴി താൻ ലക്ഷ്യമിടുന്നതെന്ന് ആന്റണി ലോഫ്രെഡോ പറയുന്നു.
Read Also: പുതിയ മിസൈൽ പരീക്ഷിച്ച് റഷ്യ; തങ്ങളെ ഭീഷണിപ്പെടുത്തുന്നവർ രണ്ട് വട്ടം ചിന്തിക്കണമെന്ന് പുടിൻ
എന്നാൽ ഈ യുവാവിന്റെ മനസിലെ അടുത്ത പദ്ധതി ആരെയും ഞെട്ടിക്കുന്നതാണ്. തന്റെ ലൈംഗികാവയവം ശസ്ത്രക്രിയയിലൂടെ പകുതിയായി വിഭജിച്ച് അവിടെയും ടാറ്റൂ ചെയ്യാനുള്ള ആലോചനയിലാണ് ആന്റണി. ‘ബ്ലാക്ക് ഏലിയൻ പ്രോജക്റ്റ്’ എന്ന ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് യുവാവ് ഇക്കാര്യം അറിയിച്ചത്. എന്തിനാണ് ഇങ്ങനെയൊക്കെ ചെയ്യുന്നതെന്ന കമന്റുകളാണ് അദ്ദേഹത്തിന്റെ പോസ്റ്റിന് താഴെ വരുന്നത്.
Story Highlights: man Wanting To Transform Himself Into A ‘Black Alien’
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here