കേരള ഫുട്‌ബോള്‍ ഉയരങ്ങളിലേക്ക്; ചരിത്ര നേട്ടത്തില്‍ ഗോകുലം കേരള എഫ്‌സിയെ അഭിനന്ദിച്ച് മുഖ്യമന്ത്രി

ചരിത്രനേട്ടവുമായി അഭിമാനമായി മാറിയ ഗോകുലം കേരള എഫ്‌സിക്ക് അഭിനന്ദനങ്ങള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ക്ലബ് രൂപീകരിച്ച് വെറും അഞ്ചുവര്‍ഷത്തിനകമാണ് അഭിമാനാര്‍ഹമായ നേട്ടം ഗോകുലം എഫ്‌സി നേടിയെടുത്തിട്ടുള്ളതെന്ന് മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.
മുഖ്യമന്ത്രിയുടെ വാക്കുകള്‍;
മലയാളികളുടെ സ്വന്തം ഫുട്‌ബോള്‍ ക്ലബ്ബായ ഗോകുലം കേരള എഫ്‌സി തുടര്‍ച്ചയായ രണ്ടാം തവണയും ഐ ലീഗ് കിരീടം കേരളത്തിലേക്കെത്തിച്ചിരിക്കുകയാണ്. ക്ലബ് രൂപീകരിച്ച് വെറും അഞ്ചുവര്‍ഷത്തിനകമാണ് അഭിമാനാര്‍ഹമായ ഈ നേട്ടം ഗോകുലം എഫ്‌സി നേടിയെടുത്തിട്ടുള്ളത്. ടീമിലെ മുഴുവന്‍ കളിക്കാര്‍ക്കും കോച്ചിങ് സ്റ്റാഫിനും അഭിനന്ദനങ്ങള്‍. കേരള ഫുട്‌ബോളിനെ കൂടുതല്‍ ഉയരങ്ങളിലേക്കെത്തിക്കാന്‍ ഗോകുലം കേരള എഫ്‌സിക്ക് കഴിയട്ടെ എന്നാശംസിക്കുന്നു’. മുഖ്യമന്ത്രി കുറിച്ചു.
മുഹമ്മദന്‍സിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് തുടര്‍ച്ചയായ രണ്ടാം തവണയും ഗോകുലം കേരള എഫ്‌സി കിരീടം സ്വന്തമാക്കിയത്. അവസാന മത്സരത്തില്‍ മുഹമ്മദന്‍സിനോട് സമനില മതിയായിരുന്നു ഗോകുലത്തിന് ജയം മുറപ്പിക്കാന്‍. എന്നാല്‍ ഗോള്‍ വല കുലുക്കിക്കൊണ്ട് ഗോകുലം ചരിത്ര വിജയം സ്വന്തമാക്കുകയായിരുന്നു. ഗോകുലത്തിനായി മലയാളി താരങ്ങളായി റിഷാദും എമില്‍ ബെന്നിയും ഗോള്‍ നേടി.
നേരത്തെ 2020-21 സീസണിലും കിരീടം നേടിയ ഗോകുലം, ഐ ലീഗ് കിരീടം നേടുന്ന ആദ്യ കേരള ഫുട്‌ബോള്‍ ക്ലബ്ലെന്ന നേട്ടം സ്വന്തമാക്കിയിരുന്നു. 18 കളികളില്‍ നിന്ന് 13 വിജയങ്ങളോടെ 43 പോയന്റ് നേടിയാണ് ഗോകുലം ഐ ലീഗ് കിരീടത്തില്‍ തുടച്ചയായ രണ്ടാം തവണയും മുത്തമിടുന്നത്. ദേശീയ ഫുട്‌ബോള്‍ ലീഗ് 2007ല്‍ ഐ ലീഗായി രൂപാന്തരം പ്രാപിച്ച ശേഷം കിരീടം നിലനിര്‍ത്തുന്ന ആദ്യ ടീമെന്ന റെക്കോഡുംഗോകുലത്തിന് സ്വന്തമായി.
Read Also: അഞ്ചു വര്‍ഷം ഏഴ് കിരീടം; അഭിമാനം ഗോകുലം കേരള
Story Highlights: pinarayi vijayan congratulate gokula kerala fc
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here