Advertisement

ഭൂതകാലത്തെ മാറ്റാനാകില്ല; കടക്കെണിയില്‍ നിന്ന് രക്ഷപെടണം; ചൈനീസ് നിക്ഷേപത്തെയും കടത്തെയും കുറിച്ച് ശ്രീലങ്കന്‍ എംപി

May 15, 2022
Google News 2 minutes Read
Sri Lankan MP on Chinese investment and debt trap

ശ്രീലങ്കയിലെ ചൈനീസ് നിക്ഷേപത്തെക്കുറിച്ചും നിലവിലെ സാമ്പത്തിക രാഷ്ട്രീയ പ്രതിസന്ധിയുമായുള്ള ബന്ധത്തെക്കുറിച്ചും പ്രതികരണവുമായി ശ്രീലങ്കന്‍ എംപി ഹര്‍ഷ ഡി സില്‍വ. കഴിഞ്ഞത് കഴിഞ്ഞു. ഭൂതകാലത്തെക്കുറിച്ച് ഇനി പറഞ്ഞിട്ട് കാര്യമില്ലെന്നും കടക്കെണിയില്‍ നിന്ന് രക്ഷപ്പെടാനുള്ള വഴി കണ്ടെത്തുക മാത്രമാണ് ഇനി ചെയ്യാനുള്ളതെന്നും എംപി വ്യക്തമാക്കി.

‘ചെയ്തത് ചെയ്തു, ഞങ്ങള്‍ക്ക് ഇനി ആ പദ്ധതികള്‍ പഴയപടിയാക്കാന്‍ കഴിയില്ല, ഇനി ചെയ്യാന്‍ കഴിയുന്നത് കടത്തില്‍ നിന്ന് കരകയറാനുള്ള വഴി കണ്ടെത്തുക എന്നതാണ്. ഞങ്ങള്‍ അത് പുനഃക്രമീകരിക്കും. ചൈനയോട് ബന്ധപ്പെട്ട് ഒരു പരിഹാരത്തിലേക്ക് എത്തണം’. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബജറ്റ് കുറവുകളും വ്യാപാര കമ്മികളും കാരണം വര്‍ഷങ്ങളായി ശ്രീലങ്ക മറ്റ് രാജ്യങ്ങളില്‍ നിന്ന് വന്‍തോതില്‍ കടം വാങ്ങിയിരുന്നു. വിദേശ നിക്ഷേപം ഉപയോഗിച്ച് നിര്‍മ്മിച്ച നിരവധി അടിസ്ഥാന സൗകര്യ പദ്ധതികളും വരുമാനമെത്തിക്കുന്നതില്‍ പരാജയപ്പെട്ടു. ഇത് രാജ്യത്തെ കൂടുതല്‍ കടത്തിലേക്ക് തള്ളിവിടുകയായിരുന്നു.

Read Also: റെനില്‍ വിക്രമസിംഗെ ശ്രീലങ്കയുടെ പുതിയ പ്രധാനമന്ത്രി; വൈകിട്ട് 6.30ന് സത്യപ്രതിജ്ഞ

രാജപക്‌സെ വിമാനത്താവളം, ഹംബന്തോട്ട തുറമുഖം, കോണ്‍ഫറന്‍സ് ഹാള്‍, കൊളംബോ ലോട്ടസ് ടവര്‍ തുടങ്ങിയ പദ്ധതികളില്‍ പലതും ചൈനയുടെ ധനസഹായത്തോടെ രാജ്യത്ത് നടപ്പിലാക്കിയവയാണ്. റിപ്പോര്‍ട്ടുകളനുസരിച്ച് ശ്രീലങ്കയുടെ 51 ബില്യണ്‍ ഡോളറിന്റെ വിദേശ കടത്തില്‍ 10 ശതമാനവും ചൈനയുടേതാണ്.

Story Highlights: Sri Lankan MP on Chinese investment and debt trap

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here