ഫോറസ്റ്റ് വാച്ചര്‍ രാജന്റെ തിരോധാനത്തില്‍ ദുരൂഹതയെന്ന് മകള്‍

സൈലന്റ് വാലി സൈരന്ദ്രി വനത്തില്‍ കാണാതായ ഫോറസ്റ്റ് വാച്ചര്‍ രാജന്റെ തിരോധാനത്തില്‍ ദുരൂഹതയെന്ന് മകള്‍ രേഖ ട്വന്റി ഫോറിനോട്. 23 വര്‍ഷമായി കാട്ടില്‍ ജീവിക്കുന്ന രാജന് അപകടം പറ്റുന്ന സാധ്യത കുറവാണെന്നും കുടുംബം പറയുന്നു. അതേ സമയം രാജന് വേണ്ടിയുള്ള തിരച്ചില്‍ പൂര്‍ണ്ണ തോതില്‍ തുടരുന്ന കാര്യത്തില്‍ വനംവകുപ്പ് നാളെ തീരുമാനമെടുക്കും. വനത്തിലെ തിരച്ചിലില്‍ ഇനി കാര്യമില്ലെന്നാണ് വനംവകുപ്പ്.
പതിവ് പോലെ ജോലിക്ക് പോയ രാജനെ കാണാതായി 14 ദിവസമായിട്ടും ഒരു സൂചനയും ലഭിക്കാത്തതില്‍ വലിയ ആശങ്കയിലാണ് മുക്കാലിയിലെ കുടുംബം. വരുന്ന 11ന് മകള്‍ രേഖയുടെ വിവാഹം, കാടിനെക്കുറിച്ച് നന്നായി അറിയാവുന്ന അച്ഛന് അപകടങ്ങളൊന്നും സംഭവിച്ചിരിക്കാന്‍ സാധ്യതയില്ലെന്നാണ് മകള്‍ രേഖ പറയുന്നത്,ഇതോടെയാണ് സംഭവത്തില്‍ ദുരൂഹത സംശയിക്കുന്നത്.
വാര്‍ത്തകള്‍ പ്രചരിക്കുന്നത് പോലെ രാജന് സാമ്പത്തിക ബാധ്യതകള്‍ ഇല്ലായിരുന്നെന്നും കാണാതാകുന്നതിന് തൊട്ടടുത്ത ദിവസങ്ങളിലും സന്തോഷവാനായിരുന്നെന്നും മകള്‍ പറയുന്നു.
രാജന് വേണ്ടി കഴിഞ്ഞ 14 ദിവസമായി 150 ഓളം പേര്‍ നടത്തിവന്ന തിരച്ചില്‍ ഭാഗികമായി അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കുകയാണ് വനംവകുപ്പ്. നാളെ ചേരുന്ന അവലോകന യോഗം ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. അഗളി ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് കേസിന്റെ അന്വേഷണം പുരോഗമിക്കുന്നത്.
Story Highlights: Daughter says mystery over Forest Watcher Rajan’s disappearance
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here