Advertisement

ഫോറസ്റ്റ് വാച്ചർ രാജനെ കാണാതായിട്ട് ഒരു വർഷം; ഇന്നും ദുരൂഹത മാത്രം ബാക്കി

May 4, 2023
3 minutes Read
One year since Forest Watcher Rajan went missing from Silent Valley

സൈലന്റ് വാലി വനം ഡിവിഷനിൽ നിന്ന് ഫോറസ്റ്റ് വാച്ചർ രാജനെ കാണാതായിട്ട് ഒരു വർഷം. ഒരുവർഷംനീണ്ട തിരച്ചിൽ നടത്തിയിട്ടും രാജനെക്കുറിച്ച് ഒരു വിവരവും ലഭിച്ചിട്ടില്ല. രാജന് കാട്ടിൽ വെച്ച് അപകടം സംഭവിച്ചതായി ഒരു തെളിവുകളും ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറയുന്നു.(One year since Forest Watcher Rajan went missing from Silent Valley)

അഗളി ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് കേസിൽ അന്വേഷണം നടക്കുന്നത്ഴി. കഴിഞ്ഞ വർഷം മെയ്‌ മൂന്നിനാണ് സൈലന്റ് വാലി വനം ഡിവിഷനിൽ ജോലി ചെയ്യവേ സൈരന്ധ്രി വാച്ച് ടവറിന് സമീപത്ത് നിന്ന് രാജനെ കാണാതാകുന്നത്. രാത്രി 8.30ന് ഭക്ഷണം കഴിച്ച് ഉറങ്ങാൻ പോയ രാജനെ പിന്നീടാരും കണ്ടിട്ടില്ല.അടുത്ത ദിവസം രാവിലെ സഹപ്രവർത്തകർ നടത്തിയ തിരച്ചിലിൽ രാജന്റെ ചെരുപ്പും തൊട്ടടുത്ത ദിവസം മൊബൈൽ ഫോണും ലഭിച്ചു. ഇതല്ലാതെ മറ്റൊരു വിവരവും രാജാനെക്കുറിച്ച് അന്വേഷണ സംഘത്തിന് തിരോധനത്തിന് ശേഷം ലഭിച്ചുമില്ല.

ദിവസങ്ങളോളം നീണ്ട വനം വകുപ്പ് ചരിത്രത്തിലെ അപൂർവ്വമായ തിരച്ചിലാണ് രാജന് വേണ്ടി നടത്തിയത്. കാടിനെ നന്നായി അറിയാവുന്ന രാജന് കാട്ടിൽ വെച്ച് ഒരു അപകടവും സംഭവിക്കില്ലെന്നാണ് ബന്ധുക്കളും സഹപ്രവർത്തകരും പറയുന്നത്അ. അപ്പോഴും രാജൻ പിന്നെ എവിടെയെന്ന ചോദ്യം മാത്രം ബാക്കി. മകളുടെ വിവാഹത്തിന് ഒരു മാസം മാത്രം ബാക്കി നിൽക്കെയാണ് രാജാനേ കാണാതായത്.. ലുക്ക് ഔട്ട്‌ നോട്ടീസ് പുറത്തിറക്കിയതിന്റെ അടിസ്ഥാനത്തിൽ മറ്റ് സംസ്ഥാനങ്ങളിലെ അടക്കം നിരവധി ഇടങ്ങളിൽ നിന്ന് ആളുകൾ രാജനെ തിരിച്ചറിഞ്ഞതായി പോലീസിനെ വിവരം അറിയിച്ചിരുന്നു,. എന്നാൽ ഇവിടങ്ങളിലെല്ലാം പൊലീസ് എത്തയെങ്കിലും രാജനെ കണ്ടെത്താനായില്ല.

Read Also: വനിതാ പൊലീസ് ചമഞ്ഞ് തട്ടിപ്പ്; 1,60,000 രൂപ തട്ടിയ യുവതി പിടിയില്‍

ഒരു വർഷമായിട്ടും അച്ഛനെക്കുറിച്ച് ഒരു വിവരവും ലഭിക്കാത്തതിന്റെ ആശങ്കയിലാണ് രാജന്റെ മക്കൾ. അഗളി ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ കേസിന്റെ അന്വേഷണം പുരോഗമിക്കുന്നുണ്ട്.

Story Highlights: One year since Forest Watcher Rajan went missing from Silent Valley

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Breaking News:
എക്സിറ്റ്പോൾ പ്രവചനങ്ങൾ
കേരളത്തിൽ എല്‍ഡിഎഫിന് തിരിച്ചടി
യുഡിഎഫിന് മേല്‍ക്കൈ
താമര വിരിയുമെന്ന് എക്‌സിറ്റ് പോള്‍ സര്‍വേകള്‍
Top