Advertisement

ഡല്‍ഹിയിലെ കൈയേറ്റം ഒഴിപ്പിക്കല്‍; ബിജെപിക്കെതിരെ ആഞ്ഞടിച്ച് അരവിന്ദ് കേജ്രിവാള്‍

May 16, 2022
2 minutes Read

ഡല്‍ഹിയിലെ കൈയേറ്റം ഒഴിപ്പിക്കല്‍ നടപടിയില്‍ ബിജെപിക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍. ഡല്‍ഹിയിലെ 63 ലക്ഷം ജനങ്ങളുടെ മേല്‍ ബുള്‍ഡോസര്‍ ഓടിക്കാനാണ് ബിജെപിയുടെ പദ്ധതിയെന്നും അത് സ്വാതന്ത്ര ഇന്ത്യയിലെ ഏറ്റവും വലിയ നശികരണം ആകുമെന്നും കേജ്രിവാള്‍. ബിജെപിയുടെ ഒഴിപ്പിക്കല്‍ തടയാനായി ജയിലില്‍ പോകാനും തയ്യാറാകാന്‍ എംഎല്‍എമാര്‍ക്ക് കെജ്രിവാള്‍ നിര്‍ദ്ദേശം നല്‍കി.

തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബിജെപി ഭരിക്കുന്ന ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ കൈയേറ്റം ഒഴിപ്പിക്കല്‍ നടപടിയെ രാഷ്ട്രീയമായി നേരിടാനാണ് ആംആദ്മി പാര്‍ട്ടിയുടെ തീരുമാനം. എംസിഡി യുടെ നടപടിയെ കെജ്രിവാള്‍ രൂക്ഷമായ ഭാഷയില്‍ അപലപിച്ചു.

Read Also: സംസ്ഥാനത്ത് ഈ വര്‍ഷം മിന്നല്‍ പ്രളയമെന്ന് കാലാവസ്ഥാ പഠനം; മേഘവിസ്‌ഫോടനത്തിനും സാധ്യത

ഡല്‍ഹിയിലെ 80% കൈയേറ്റങ്ങള്‍ ആണ്. അത് മുഴുവന്‍ തകര്‍ക്കാന്‍ തയാറാണോ എന്നാണ് കെജ്രിവാള്‍ ഉന്നയിക്കുന്ന ചോദ്യം. രേഖകള്‍ നോക്കാന്‍ പോലും തയ്യാറാകാതെയാണ് പൊളിക്കല്‍ നടപടി. 63 ലക്ഷം ജനങ്ങളുടെ മേല്‍ ബുള്‍ഡോസര്‍ ഓടിക്കാനാണ് ബിജെപിയുടെ പദ്ധതിയെന്നും അത് സ്വാതന്ത്ര ഇന്ത്യയിലെ ഏറ്റവും വലിയ നശീകരണം ആകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

എഎപി കൈയേറ്റങ്ങളെ പിന്തുണക്കുന്നില്ല. എന്നാല്‍ 15 വര്‍ഷം എംസിഡി ഭരിച്ച ബിജെപിയുടെ കാലത്താണ്, കൈയേറ്റങ്ങള്‍ വര്‍ധിച്ചതെന്നും കേജ്രിവാള്‍ ആരോപിച്ചു. ഒഴിപ്പിക്കല്‍ നടപടികളെ പ്രതിരോധിക്കാന്‍ തന്ത്രങ്ങള്‍ മെനയാന്‍ ചേര്‍ന്ന എംഎല്‍എമാരുടെ യോഗത്തിനു ശേഷമാണു കേജ്രിവാള്‍ മാധ്യമങ്ങളെ കണ്ടത്. ഒഴിപ്പിക്കല്‍ തടയാന്‍ ജയിലില്‍ പോകാനും തയ്യാറാകണമെന്ന് കേജ്രിവാള്‍ യോഗത്തില്‍ എംഎല്‍എ മാര്‍ക്ക് നിര്‍ദേശം നല്‍കി.

Story Highlights: Evacuation of encroachment in Delhi; Arvind Kejriwal lashes out at BJP

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top